''യുഡിഎഫ് അധികാരത്തില്‍ വരണം; എന്നെ വേണമോ എന്ന് അവര്‍ തീരുമാനിക്കട്ടെ''- പി വി അന്‍വര്‍
മലപ്പുറം: കേരളത്തില്‍ പിണറായി-ആര്‍എസ്എസ്-ബിജെപി അച്ചുതണ്ടാണ് നിലവിലുള്ളതെന്നും യുഡിഎഫ് അടുത്തതവണ അധികാരത്തില്‍ വരണമെന്നും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. കേരളത്തിലെ പ്രബലമായ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രബലരായ നേതാക്കള്‍ തമ്മില്‍ അടുത്ത ബന്ധമുണ്ട്. പിണറായി-ബിജെപി-ആര്‍എസ്എസ് അച്ചുതണ്ടാണ് അതിനെ നിയന്ത്രിക്കുന്നതെന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പിണറായിയുടെ കയ്യും കാലും നാവുമെല്ലാം ബന്ധിതമാണ്. ഈ ചരടുകളെയെല്ലാം അറ്റം ആര്‍എസ്എസിന്റെ കൈകളിലാണ്. അവരുടെ തീരുമാനപ്രകാരമല്ലാതെ ഒരിഞ്ചു മുന്നോട്ടുപോകാന്‍ പിണറായിക്കു സാധിക്കില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിന് അവസാനം കുറിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയാണു പിണറായി. ബംഗാളില്‍ സംഭവിച്ചതുതന്നെ കേരളത്തിലുമുണ്ടാകും.
ഇന്ന് പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരെ കാണുമെന്നും പി വി അന്‍വര്‍ പറഞ്ഞു. എന്നെ മുന്നണിയില്‍ എടുക്കണോയെന്നു യുഡിഎഫാണു തീരുമാനിക്കേണ്ടത്. ആരുടെ കൂടെയാണെങ്കിലും ആത്മാര്‍ഥമായി ജനങ്ങളോടൊപ്പം മരിച്ചുനില്‍ക്കും. ഈ വിഷയങ്ങളെല്ലാം ഏറ്റെടുത്തതു ജനങ്ങള്‍ക്കു വേണ്ടിയാണ്. യുഡിഎഫിന്റെ പിന്നില്‍ ഞാനുണ്ടാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു.