ട്രെയ്‌നില്‍ യാത്രക്കാരനോട് പോലിസിന്റെ ക്രൂരത, മുഖത്തടിച്ച് വലിച്ചിഴച്ചു, നെഞ്ചില്‍ ചവിട്ടി

മാവേലി എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടതിനു പിന്നാലെയാണ് അതിക്രമം അരങ്ങേറിയത്.

Update: 2022-01-03 04:44 GMT

കണ്ണൂര്‍: ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്‌തെന്ന് ആരോപിച്ച് ട്രെയിന്‍ യാത്രക്കാരന് കേരള പോലിസിന്റെ ക്രൂരമര്‍ദ്ദനം. മാവേലി എക്‌സ്പ്രസില്‍ തലശ്ശേരിക്കും വടകരയ്ക്കുമിടയില്‍വച്ചാണ് സംഭവം.

സ്ലീപ്പര്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരനെ എഎസ്‌ഐ പ്രമോദ് മുഖത്തടിക്കുകയും വലിച്ചിഴച്ച് ബൂട്ടിട്ട കാലുകൊണ്ട് നെഞ്ചില്‍ ചവിട്ടിവീഴത്തുകയുമായിരുന്നു.മാവേലി എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടതിനു പിന്നാലെയാണ് അതിക്രമം അരങ്ങേറിയത്.

സ്ലീപ്പര്‍ കമ്പാര്‍ട്‌മെന്റില്‍ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് പരിശോധനയ്‌ക്കെത്തിയ പോലിസ് ഉദ്യോഗസ്ഥന്‍ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളൂവെന്നും യാത്രക്കാരന്‍ മറുപടി നല്‍കി. കൈയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പോലിസുകാരന്‍ ആവശ്യപ്പെട്ടു. പേഴ്‌സില്‍ ടിക്കറ്റ് തിരയുന്നതിനിടെ ഇയാള്‍ യാത്രക്കാരന്റെ കരത്തടിക്കുകയും കാംപാര്‍ട്ട്‌മെന്റിന്റെ ഇടനാഴിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദ്ദിക്കുകയുമായിരുന്നു.

കൂടെയുണ്ടായിരുന്ന യാത്രികന്‍ അപ്പര്‍ബെര്‍ത്തിലിരുന്നു പകര്‍ത്തിയ അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് എഎസ്‌ഐ പ്രമോദിന്റെ അവകാശവാദം.ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കി വിടുക മാത്രമാണ് ചെയ്തതെന്ന് ഇയാള്‍ പറയുന്നു.

Tags:    

Similar News