സംസ്ഥാന പോലിസ് തലപ്പത്ത് അഴിച്ചുപണി; ഷൗക്കത്തലി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എസ്പി, യോഗേഷ് ഗുപ്ത പോലിസ് ട്രെയ്‌നിങ് എഡിജിപി

പുതുതായി ഐപിഎസ് ലഭിച്ചവരില്‍ എട്ട് എസ്പിമാര്‍ക്ക് നിയമനം നല്‍കി. യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡി സ്ഥാനത്ത് നിന്നും മാറ്റി. ഡിഐജി എസ് ശ്യാംസുന്ദര്‍ ആണ് ബെവ്‌കോയുടെ പുതിയ എംഡി.

Update: 2021-10-02 18:37 GMT

തിരുവനന്തപുരം: സംസ്ഥാന പോലിസ് തലപ്പത്ത് അഴിച്ചുപണി. പുതുതായി ഐപിഎസ് ലഭിച്ചവരില്‍ എട്ട് എസ്പിമാര്‍ക്ക് നിയമനം നല്‍കി. യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡി സ്ഥാനത്ത് നിന്നും മാറ്റി. ഡിഐജി എസ് ശ്യാംസുന്ദര്‍ ആണ് ബെവ്‌കോയുടെ പുതിയ എംഡി.

ബെവ്‌കോ എംഡിയായിരുന്ന യോഗേഷ് ഗുപ്തയെ എഡിജിപി പൊലിസ് ട്രെയിനിംഗ് ആയി നിയമിച്ചു. എഡിജിപി ട്രെയിനിങ് എന്നത് പുതിയ പോസ്റ്റ് രൂപീകരിച്ചതാണ്. ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റി. ചൈത്രയ്ക്ക് റെയില്‍വേ എസ്പിയായി ആണ് പുതിയ നിയമനം. ഷൗക്കത്തലി ആണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പുതിയ എസ്പി.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ രാഹുല്‍ ആര്‍ നായര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയാകും. കെ വി സന്തോഷ് കുമാര്‍ മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പിയായി തുടരും.

Tags:    

Similar News