എഡിജിപി അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍; നല്‍കേണ്ടെന്ന് ഡിജിപി

അന്വേഷണം നേരിടുന്നതിനാല്‍ മെഡല്‍ തല്‍ക്കാലം നല്‍കേണ്ടെന്ന് ഡിജിപി മുഖ്യമന്ത്രിക്ക് കത്തെഴുതി.

Update: 2024-10-31 15:18 GMT

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. എന്നാല്‍, വിവിധ ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്നതിനാല്‍ മെഡല്‍ തല്‍ക്കാലം നല്‍കേണ്ടെന്ന് ഡിജിപി മുഖ്യമന്ത്രിക്ക് കത്തെഴുതി. മെഡല്‍ പ്രഖ്യാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് സാധാരണഗതിയില്‍ അത് നല്‍കാറില്ല. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ മെഡല്‍ദാന ചടങ്ങ്. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ ആണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. ഇതിലെല്ലാം പ്രത്യേക സംഘങ്ങള്‍ അന്വേഷണം നടത്തുന്നുണ്ട്.

Tags:    

Similar News