കവലാട് പ്രദേശത്തെ പോലിസ് ഭീകരത അവസാനിപ്പിക്കണം: ജസിയ കാവുംവട്ടം
പ്രവത്തകരുടെ കടുംബങ്ങളില്‍ അതിക്രമം നടത്തി ഭയപ്പെടുത്താനുള്ള നീക്കം വിലപ്പോകില്ല.
കൊയിലാണ്ടി: എസ്ഡിപിഐ പ്രര്‍ത്തകരുടെ വീടുകളില്‍ കയറി പോലിസ് നടത്തുന്ന ഭീകരത അവസാനിപ്പിക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്മന്റ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ജസിയ കാവും വട്ടം പറഞ്ഞു.
പ്രവത്തകരുടെ കടുംബങ്ങളില്‍ അതിക്രമം നടത്തി ഭയപ്പെടുത്താനുള്ള നീക്കം വിലപ്പോകില്ല. കവലാട് പോലിസ് അതിക്രമം നടത്തിയ പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കുകയായിരുന്നു അവര്‍. ആര്‍എസ്എസ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തിന്റെ പേരില്‍ കവലാട് പ്രദേശത്ത് പോലിസ് നടത്തുന്ന ഭീകരതയെ ശക്തമായി അപലപിക്കുന്നതായും അവര്‍ പറഞ്ഞു. സലൂജ, ഷരീഫ, ഹസീന ,വി എം വഹീദ എന്നിവരും കൂടെയുണ്ടായിരുന്നു.