പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തുറന്നു

ഡാമിലെ വെള്ളം കൂടുതലായി ചാലക്കുടിപുഴയിലേക്ക് ഒഴുകാന്‍ തുടങ്ങി. ചാലക്കുടിപുഴയിലെ ജലനിരപ്പ് 3 അടിവരെ ഉയരുവാനും വെളളം കലങ്ങുവാനും സാധ്യതയുണ്ട്.

Update: 2020-07-08 04:37 GMT

തൃശൂര്‍: ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കുളള നീരൊഴുക്ക് കൂടുതലായതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഇന്ന് രാവിലെ എട്ടരയോടെ തുറന്നു. മന്ത്രി എ സി മൊയ്തീന്‍, ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, ജനപ്രതിനിധികള്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായി.

ഇതോടെ ഡാമിലെ വെള്ളം കൂടുതലായി ചാലക്കുടിപുഴയിലേക്ക് ഒഴുകാന്‍ തുടങ്ങി. ചാലക്കുടിപുഴയിലെ ജലനിരപ്പ് 3 അടിവരെ ഉയരുവാനും വെളളം കലങ്ങുവാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മീന്‍പിടുത്തമുള്‍പ്പെടെയുളള അനുബന്ധ പ്രവൃത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പുഴയുടെ തീരങ്ങളിലുളളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് 419.41 മീറ്റര്‍ ആയപ്പോള്‍ സ്പില്‍വേകളിലൂടെ ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു.


Tags:    

Similar News