ഗോവയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

ബിജെപി സര്‍ക്കാരിന് അനുകൂലമായി 20 പേരും കോണ്‍ഗ്രസിന് അനുകൂലമായി 15 പേരും വോട്ട് ചെയ്തു. കോണ്‍ഗ്രസിന്റെ 14 എംഎല്‍എമാര്‍ക്കൊപ്പം എന്‍സിപിയും കോണ്‍ഗ്രിസന് ഒപ്പം നിന്നു.ബിജെപിയുടെ 12 എംഎല്‍എമാര്‍ക്കു പുറമേ രണ്ട് സഖ്യകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണ ബിജെപിക്ക് ലഭിച്ചു.

Update: 2019-03-20 07:40 GMT

പനാജി: ഗോവയിലെ പ്രമോദ് സാവന്ത് സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി. ബിജെപി സര്‍ക്കാരിന് അനുകൂലമായി 20 പേരും കോണ്‍ഗ്രസിന് അനുകൂലമായി 15 പേരും വോട്ട് ചെയ്തു. കോണ്‍ഗ്രസിന്റെ 14 എംഎല്‍എമാര്‍ക്കൊപ്പം എന്‍സിപിയും കോണ്‍ഗ്രിസന് ഒപ്പം നിന്നു.ബിജെപിയുടെ 12 എംഎല്‍എമാര്‍ക്കു പുറമേ രണ്ട് സഖ്യകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണ ബിജെപിക്ക് ലഭിച്ചു.

വിശ്വാസവോട്ടെടുപ്പിനു മുന്നോടിയായി തങ്ങളുടെ എംഎല്‍എമാരെ ബിജെപി പഞ്ചനക്ഷത്ര റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. മനോഹര്‍ പരീക്കറുടെ മരണത്തെ തുടരന്നാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പ്രമോദിന്റെയും 12 മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവയ്ക്കുകയും ഫ്രാന്‍സിസ് ഡിസൂസയുടെയും മനോഹര്‍ പരീക്കറുടെയും മരണത്തെയും തുടര്‍ന്ന് ഗോവ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം നാല്‍പ്പതില്‍നിന്ന് 36 ആയി ചുരുങ്ങിയിരുന്നു. തങ്ങള്‍ക്ക് 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന്് ബിജെപി അവകാശപ്പെട്ടിരുന്നു. 12 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. സഖ്യകക്ഷികളായ ജിഎഫ്പിക്കും എംജിപിക്കും മൂന്ന് എംഎല്‍എമാര്‍ വീതമുണ്ട്. മൂന്നു സ്വതന്ത്രരുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു.

പരീക്കറുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സഖ്യകക്ഷികളുമായി ബിജെപി മാരത്തണ്‍ ചര്‍ച്ചയാണ് നടത്തിയത്. ഒടുവില്‍ എംജിപിയിലെ സുദിന ധവാലിക്കറിനും ജിഎഫ്പിയിലെ വിജയ് സര്‍ദേശായിക്കും ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കി അനുനയിപ്പിക്കുകയായിരുന്നു. 

Tags:    

Similar News