ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി

Update: 2024-10-23 06:58 GMT

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക നല്‍കും. തുടര്‍ന്നു പത്രിക നല്‍കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെപിസിസി പ്രസിഡന്റെ കെ.സുധാകരന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പ്രധാനപ്പെട്ട നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും എംപിമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും റോഡ് ഷോയിലുണ്ട്.

പ്രിയങ്ക ഗാന്ധി ഇന്നലെ രാത്രി വയനാട്ടിലെത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര, മക്കളായ റൈഹാന്‍, മിറായ എന്നിവരും ഒപ്പമുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെ മൈസൂരുവിലെത്തിയ പ്രിയങ്കയും സംഘവും അവിടെനിന്നു റോഡ് മാര്‍ഗം ബന്ദിപ്പൂര്‍ വനമേഖലയിലൂടെയാണു മുത്തങ്ങ അതിര്‍ത്തി കടന്നു രാത്രി ഒന്‍പതോടെ ബത്തേരിയില്‍ എത്തിയത്.


Tags:    

Similar News