'ബംഗ്ലാദേശ് പ്രസിഡന്റ് രാജിവെക്കണം'; വസതി ഉപരോധിച്ച് പ്രതിഷേധം

ശെയ്ഖ് ഹസീന ഇന്ത്യയിലേക്ക് രക്ഷപ്പെടും മുമ്പ് പദവി രാജിവച്ചതിന് തെളിവില്ലെന്ന പ്രസിഡന്റിന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

Update: 2024-10-23 06:51 GMT

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ ധാക്കയില്‍ പ്രതിഷേധം. പ്രധാനമന്ത്രിയായിരുന്ന ശെയ്ഖ് ഹസീന ഇന്ത്യയിലേക്ക് രക്ഷപ്പെടും മുമ്പ് പദവി രാജിവച്ചതിന് തെളിവില്ലെന്ന പ്രസിഡന്റിന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ശെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആന്റി ഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റാണ് പ്രസിഡന്റിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. സംഘടനാ പ്രവര്‍ത്തകര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ബംഗ ഭവന്‍ ഉപരോധിച്ചു. സൈന്യം ഇവരെ തടഞ്ഞു. പ്രസിഡന്റ് ഷെയ്ഖ് ഹസീനയുടെ ചങ്ങാതിയാണ് പുതിയ പ്രസിഡന്റെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ആഗസ്റ്റ് അഞ്ചിനാണ് ശെയ്ഖ് ഹസീന ഇന്ത്യയിലേക്ക് രക്ഷപ്പെട്ടത്. തുടര്‍ന്ന് നൊബേല്‍ സമ്മാന ജേതാവായ മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രിയാക്കി.

Tags:    

Similar News