ഗസയില്‍ വെടിനിര്‍ത്തണം; കാലിഫോര്‍ണിയ നിയമസഭാ സമ്മേളനം തടസ്സപ്പെടുത്തി പ്രതിഷേധം

Update: 2024-01-04 12:40 GMT

സാക്രമെന്റോ: ഗസയില്‍ വെടിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കാലിഫോര്‍ണിയ നിയമസഭാ സമ്മേളനം തടസ്സപ്പെടുത്തി പ്രതിഷേധം. നൂറുകണക്കിന് പ്രതിഷേധക്കാരാണ് ബുധനാഴ്ച കാലിഫോര്‍ണിയയിലെ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തടസ്സപ്പെടുത്തിയ്. നിയമസഭാ സമ്മേളനം തുടങ്ങി

നിമിഷങ്ങള്‍ക്കകം തന്നെ പ്രതിഷേധം കാരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായി. കറുത്ത ടീ ഷര്‍ട്ടുകള്‍ ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റ് 'ഇപ്പോള്‍ വെടിനിര്‍ത്തണം', 'ഗസയെ ജീവിക്കാന്‍ അനുവദിക്കൂ' എന്നിങ്ങനെയുള്ള ഗാനങ്ങള്‍ പാടി. അധ്യക്ഷനായിരുന്ന ഹീല്‍ഡ്‌സ്ബര്‍ഗില്‍ നിന്നുള്ള ഡെമോക്രാറ്റിക് അസംബ്ലി അംഗം ജിം വുഡ് സെഷന്‍ തുടരാന്‍ ശ്രമിച്ചെങ്കിലും അല്‍പ്പസമയത്തിനു ശേഷം മാറ്റിവയ്ക്കുകയായിരുന്നു. അംഗങ്ങളെല്ലാം സഭ വിട്ടതോടെ ഉദ്യോഗസ്ഥര്‍ ചേംബറിലെ ലൈറ്റുകള്‍ അണച്ചു. എന്നാല്‍ സഭയില്‍ പാട്ടുപാടി പ്രതിഷേധം തുടരുകയും

മൊബൈല്‍ ഫോണിലെ ഫ്‌ലാഷ്‌ലൈറ്റുകള്‍ ഉയര്‍ത്തുകയും ചെയ്തു. ജുയിഷ് വോയ്‌സ് ഫോര്‍ പീസ്, ഇഫ് നോട്ട് നൗ, ഇന്റര്‍നാഷനല്‍ ജൂയിഷ് ആന്റി സയണിസ്റ്റ് നെറ്റ്‌വര്‍ക്ക് തുടങ്ങിയ സംഘങ്ങളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 'ഞങ്ങള്‍ ജൂതന്മാരും കാലിഫോര്‍ണിയക്കാരുമാണ്. അസംബ്ലി അംഗങ്ങളാണ്. ഇപ്പോള്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നതില്‍ ഞങ്ങളോടൊപ്പം ചേരാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു എന്നാണ് പറഞ്ഞത്.

Tags:    

Similar News