വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇസ്രായേലില്‍ പ്രതിഷേധം കനക്കുന്നു

Update: 2024-09-02 09:12 GMT

ടെല്‍ അവീവ്: ഗസയില്‍ വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെട്ട് ഇസ്രായേലികള്‍ വലിയ പ്രതിഷേധത്തിലേക്ക്. ഗസയ്‌ക്കെതിരേയുള്ള ഇസ്രായേലിന്റെ യുദ്ധം കനക്കുന്നതിനിടെയാണ് സന്ധിചര്‍ച്ചകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് അരങ്ങേറുന്നത്. ഞായറാഴ്ച ഗസ സിറ്റിയിയുടെ പ്രാന്ത പ്രദേശത്തുള്ളസെയ്ത്തൂന്‍ ജില്ലയിലെ സഫദ് സ്‌കൂളിലെ അഭയാര്‍ഥി ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഒരാളെ രക്ഷാപ്രവര്‍ത്തകര്‍ സ്‌ട്രെച്ചറില്‍ കൊണ്ടു പോവുന്നതിനിടെ അയാള്‍ വിരലുകളുയര്‍ത്തി സമാധാന ചിഹ്നം കാണിച്ചിരുന്നു.

    ഗസയില്‍ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഗസ സിറ്റിയുടെ വടക്കന്‍ പ്രദേശത്തെ അഭയാര്‍ഥി ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ദാറുല്‍ ബലാഹിനടുത്ത് കാറില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന നാലുപേരടക്കം ഡസന്‍ കണക്കിന് ആളുകളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചു വീഴുന്നത്.

    ഗസയില്‍ നിന്ന് ബന്ദികളുടെ ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തോടെ വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രായേലികളാണ് ടെല്‍ അവീവിലും ഇസ്രയേലിലെ മറ്റു നഗരങ്ങളിലും പ്രതിഷേധം നടത്തുന്നത്. ഇതോടെ രാജ്യംപൊതു പ്രക്ഷോഭത്തിലേക്ക് കടക്കുന്നുവെന്നാണ് സൂചനകള്‍. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ജെനിന്‍ അഭയാര്‍ഥി ക്യാംപിലെ ഇസ്രായേല്‍ ഉപരോധം ആറാംദിവസത്തിലേക്ക് കടന്നതോടെ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. ഭക്ഷണവും വെള്ളവും അടക്കമുള്ള അടിസ്ഥാനാവശ്യങ്ങള്‍ പോലും നിഷേധിച്ചു വരികയാണ്. നിലവില്‍ഇന്റര്‍നെറ്റും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഗസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തില്‍ ഇതുവരെ 40738 പേര്‍ കൊല്ലപ്പെടുകയും 94154 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ 1139 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News