ലോക്ക് ഡൗണ്‍ ലംഘനം: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരേ വീണ്ടും കേസ്

Update: 2020-04-15 03:27 GMT

പുതുച്ചേരി: കൊവിഡ് 19 ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനു പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമിയുടെ അടുത്ത അനുയായിയും കോണ്‍ഗ്രസ് എംഎല്‍എയുമായ എ ജോണ്‍ കുമാറിനെതിരേ വീണ്ടും കേസെടുത്തു. നിയമം ലംഘിച്ച് തിങ്കളാഴ്ച എംഎല്‍എയും സംഘവും നെല്ലിത്തോപ്പ് ഗ്രാമത്തിലെ തന്റെ വീടിനടുത്തുള്ള 150 ഓളം പേര്‍ക്ക് അരി ബാഗുകള്‍ വിതരണം ചെയ്‌തെന്നു കാണിച്ച് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയിലാണ് എ ജോണ്‍ കുമാറിനെതിരെ രണ്ടാമതും കേസെടുത്തത്. നേരത്തെയും ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തതിനു ഇദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നു.

    ഇന്ത്യന്‍ പീനല്‍ കോഡ് സെക്്ഷന്‍ 188, 269, ദുരന്തനിവാരണ നിയമത്തിന്റെയും പകര്‍ച്ചവ്യാധി നിയമത്തിന്റെയും വ്യവസ്ഥകള്‍ എന്നിവയാണ് ചുമത്തിയിട്ടുള്ളതെന്നും അന്വേഷണം തുടരുന്നതായും പോലിസ് പറഞ്ഞു. നേരത്തേ ലോക്ക് ഡൗണ്‍ ലംഘിച്ച് വീടിന് പുറത്ത് 200 ഓളം പേര്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തതിനാണ് എംഎല്‍എയ്ക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.


Tags:    

Similar News