സിൽവർ ലൈൻ: അലൈൻമെൻ്റ് വിവരങ്ങൾ കെ റെയിൽ കൈമാറിയില്ലെന്ന് റെയിൽവേ ഹൈക്കോടതിയിൽ

ഈ വിവരങ്ങൾ തേടി രണ്ട് കെആർഡിസിഎൽ (കേരള റെയിൽ ഡവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്) കത്തയച്ചെങ്കിലും മറുപടി ഉണ്ടായില്ലെന്നും റെയിൽവേ പറയുന്നു. ഹൈക്കോടതിയിലാണ് റെയിൽവേ ഇക്കാര്യങ്ങൾ അറിയിച്ചത്.

Update: 2022-09-25 12:26 GMT

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് തങ്ങൾ ആവശ്യപ്പെട്ട രേഖകൾ നോഡൽ ഏജൻസിയായ കെ റെയിൽ നൽകുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം കേരള ഹൈക്കോടതിയിൽ അറിയിച്ചു. സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെൻിന് ആവശ്യമായി വരുന്ന സ്വകാര്യഭൂമി, റെയിൽവേ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങൾ ഇതുവരെ കേരള റെയിൽ ഡെവലപ്മെൻ്റ് കോർപറേഷൻ നൽകിയില്ലെന്നാണ് റെയിൽവേ മന്ത്രാലയം കോടതിയെ അറിയിച്ചിരിക്കുന്നത്.

ഈ വിവരങ്ങൾ തേടി രണ്ട് കെആർഡിസിഎൽ (കേരള റെയിൽ ഡവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്) കത്തയച്ചെങ്കിലും മറുപടി ഉണ്ടായില്ലെന്നും റെയിൽവേ പറയുന്നു. ഹൈക്കോടതിയിലാണ് റെയിൽവേ ഇക്കാര്യങ്ങൾ അറിയിച്ചത്. ഡിപിആർ സംബന്ധിച്ച നിലപാടിൽ മാറ്റമുണ്ടോയെന്ന് അറിയിക്കാൻ റെയിൽവേയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഡിപിആർ അപൂർണ്ണമാണെന്നാണ് റെയിൽവേയുടെ നിലപാട്. സിൽവർ ലൈൻ ഹരജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. 

Similar News