സഹപ്രവര്‍ത്തകയെ മദ്യം നല്‍കി പീഡിപ്പിച്ചു; യുവാവിന് 12 വര്‍ഷം കഠിനതടവ്

പിഴത്തുകയായ 105000 രൂപ അടച്ചാല്‍ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി.

Update: 2024-11-01 02:30 GMT

പെരിന്തല്‍മണ്ണ: കീഴ്ജീവനക്കാരിയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 12 വര്‍ഷം കഠിനതടവ്. പെരിന്തല്‍മണ്ണ പരിയാപുരം പണിക്കരുകാട് പറങ്കമൂട്ടില്‍ ജോണ്‍ പി ജേക്കബി (42)നെയാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തിരുന്ന പ്രതി യുവതിയെ സല്‍ക്കാരം നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് താമസസ്ഥലത്തേക്ക് കൊണ്ടുപോവുകയും ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. പിഴയടച്ചില്ലെങ്കില്‍ പ്രതി ഒരുവര്‍ഷവും രണ്ടുമാസവും അധികകഠിനതടവും അനുഭവിക്കണം. പിഴത്തുകയായ 105000 രൂപ അടച്ചാല്‍ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി.

Similar News