ഇ ശ്രീധരന്‍ ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തം: രഞ്ജി പണിക്കര്‍

ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡി. രഞ്ജി പണിക്കര്‍ പറഞ്ഞു

Update: 2021-03-28 05:11 GMT

കോഴിക്കോട്: ഒരാളെ ആവശ്യത്തിലധികം ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് ഇ ശ്രീധരനെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് താനെന്ന് ഇ ശ്രീധരന്‍ സ്വയം പ്രഖ്യാപിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ എങ്ങനെയാണ് കാണേണ്ടതെന്ന് സാമാന്യബുദ്ധിക്കൊരു തീരുമാനമുണ്ടാകും. അദ്ദേഹം പറഞ്ഞു. കൈരളി ചാനലിലെ പ്രോഗ്രാമിലായിരുന്നു പ്രതികരണം.

പാലക്കാട് ഇ ശ്രീധരന്റെ അത്ഭുത പ്രവര്‍ത്തികളൊന്നും സംഭവിച്ചതായി തോന്നുന്നില്ല. ഇ ശ്രീധരന്‍ ജയിച്ചാലും കേരളത്തിന്റെ മുഖ്യമന്ത്രിയായാലും മതിപ്പില്‍ മാറ്റമുണ്ടാകില്ലെന്നും രഞ്ജി പണിക്കര്‍.

Tags:    

Similar News