പോപുലർ ഫ്രണ്ട് വേട്ട; അജിത് ഡോവല്‍ രണ്ടാഴ്ച്ച മുമ്പെ കേരളാ പോലിസ് ഉന്നതരുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് റിപോര്‍ട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎന്‍എസ് വിക്രാന്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും നടന്ന റെയ്ഡിനും അറസ്റ്റിനും ആസൂത്രണം നടന്നതായി റിപോര്‍ട്ട്. ഇതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കേരളാ പോലിസിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎന്‍എസ് വിക്രാന്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഓപറേഷൻ മിഡ്നൈറ്റ് എന്നായിരുന്നു രാജ്യവ്യാപകമായ അന്യായ റെയ്ഡിനേയും അറസ്റ്റിനേയും ഉദ്യോഗസ്ഥർ വിളിക്കുന്നതെന്നും വിവരമുണ്ട്.
പിന്നീട് കേരളത്തില്‍ നിന്നും മുംബൈയിലേക്ക് തിരിച്ച അജിത് ഡോവല്‍ മഹാരാഷ്ട്ര ഗവര്‍ണറുടെ വസതിയില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഈ കൂടിക്കാഴ്ചകളെല്ലാം ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് നടന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. പോപുലര്‍ ഫ്രണ്ടിനെതിരായ നടപടിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സപ്തംബര്‍ 19ന് ഇഡി, ഇന്റലിജന്‍സ് ബ്യൂറോ, എന്‍ഐഎ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിരുന്നതായും ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു.
അതീവ രഹസ്യമായിട്ടായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് തടസം സൃഷ്ടിക്കാന്‍ പറ്റാത്ത വിധത്തിലാണ് ഓപറേഷന്‍ മിഡ്‌നൈറ്റ് നടത്തിയത്. ഇതിനായി ആറ് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിരുന്നു. നാല് ഐജിമാരുടേയും, എഡിജിപി, 16 എസ്പിമാര്‍ ഉള്‍പ്പെടെ 200 എന്‍ഐഎ ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.