പാലക്കാട്‌ പല്ലശ്ശനയിൽ സുവിശേഷയോഗം തടഞ്ഞ് ആർഎസ്എസ്

ഇവിടെ സുവിശേഷം നടത്താൻ കഴിയില്ലെന്ന് നിങ്ങളെങ്ങിനാ പറയുക ഇത് കേരളമല്ലേയെന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്.

Update: 2022-10-16 09:15 GMT

പാലക്കാട്‌: പാലക്കാട്‌ ജില്ലയിലെ പല്ലശ്ശന പഞ്ചായത്തിൽ സുവിശേഷ യോ​ഗം സംഘടിപ്പിച്ച ക്രിസ്ത്യൻ മതവിശ്വാസികൾക്ക് നേരേ ആർഎസ്എസ് അതിക്രമം. ഇവിടെ സുവിശേഷ യോ​ഗം നടത്താൻ അനുവദിക്കില്ലെന്ന് ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പോലിസ് വന്നിട്ട് മതി തന്റെയൊക്കെ സുവിശേഷം, പോലിസിനെ വിളിച്ചിട്ടുണ്ടെന്ന് സുവിശേഷ യോ​ഗം തടയാനെത്തിയ ആർഎസ്എസ് പ്രവർത്തകരിലൊരാൾ പറയുന്നുണ്ട്. എന്നാൽ പല്ലശ്ശന വില്ലേജ് പെടുന്ന കൊല്ലങ്കോട് പോലിസ് ഈ സംഭവമേ അറിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. നമ്മുടെ മുന്നിൽ ഇങ്ങനെയൊരു സംഭവം ശ്രദ്ധയിൽ പെട്ടില്ലെന്ന് കൊല്ലങ്കോട് എസ് ഐ മധു പറഞ്ഞു.

സുവിശേഷം തടഞ്ഞതിന് പിന്നാലെ ഒരു പുരോഹിതൻ ആർഎസ്എസുകാരോട് വിളിച്ചുപറയുന്നത്, ഞങ്ങളും ഈ പാലക്കാട് ജില്ലയിൽ താമസിക്കുന്നവരാണ്, ഞങ്ങളും ഈ നാട്ടുകാരാണ്. നിങ്ങളെപ്പോലെത്തന്നെ രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് ചെയ്യുന്നവരാണ് നമ്മൾ. ഇവിടെ സുവിശേഷം നടത്താൻ കഴിയില്ലെന്ന് നിങ്ങളെങ്ങിനാ പറയുക ഇത് കേരളമല്ലേയെന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്.

അധികം സംസാരിക്കാൻ നിൽക്കേണ്ട, നിങ്ങൾക്ക് പോലിസിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ കൈയിൽ വച്ചോളു, ഇവിടെ ഇത് നടക്കില്ലെന്ന് ഒരു ആർഎസ്എസ് പ്രവർത്തകൻ പറയുന്നതും വീഡിയോയിൽ കേൾക്കാം.

ഹിന്ദുത്വർ ക്രിസ്ത്യൻ വിശ്വാസികൾക്ക് നേരേ അതിക്രമം അഴിച്ചുവിടുന്നത് ഇത് ആദ്യമായല്ല. നേരത്തേ സമാനമായ ആക്രമണം കൊടുങ്ങല്ലൂരിലും നടന്നിരുന്നു. അന്ന് പെന്തക്കോസ്ത് വിഭാ​ഗത്തിലെ പാസ്റ്റർക്കെതിരേയായിരുന്നു ആർഎസ്എസ് അതിക്രമം. 

Similar News