'നിസ്‌കാരത്തിന് തൊപ്പി ധരിക്കാന്‍, തലകള്‍ പലതും കാണില്ല'; കുന്നംകുളത്ത് വര്‍ഗീയ കൊലവിളിയുമായി ആര്‍എസ്എസ് പ്രകടനം (വീഡിയോ)
തൃശൂര്‍: മുസ് ലിംകള്‍ക്കെതിരേ വീണ്ടും വര്‍ഗീയ കൊലവിളി മുദ്രാവാക്യവുമായി ആര്‍എസ്എസ് പ്രകടനം. കുന്നംകുളത്താണ് മുസ് ലിംകള്‍ക്കെതിരേ കലാപാഹ്വാനവുമായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
ആലപ്പുഴയില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് ഒരു മതവിഭാഗത്തിനെതിരേ കൊലവിളി ഉയര്‍ന്നത്. 'നിസ്‌കാരത്തിന് തൊപ്പി ധരിക്കാന്‍, തലകള്‍ പലതും കാണില്ല. കണ്ടോ കണ്ടോ വടി കണ്ടോ, കൊടികള്‍ കെട്ടിയ വടി കണ്ടോ?. വടികള്‍ പലതും വടിവാളായാല്‍'. എന്ന് തുടങ്ങി ഒരു മത വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു ആര്‍എസ്എസ് പ്രകടനത്തില്‍ ഉയര്‍ന്നു കേട്ട മുദ്രാവാക്യങ്ങള്‍.
സാമൂഹിക അന്തരീക്ഷം സംഘര്‍ഷപരിതമാക്കി വര്‍ഗീയ കലാപത്തിന് ലക്ഷ്യമിട്ടുള്ളതായിരുന്നു ആര്‍എസ്എസ് പ്രകടനം. ബിജെപി നേതാവ് കൊല്ലപ്പെട്ടതിന്റെ പേരില്‍ മുസ് ലിംകള്‍ക്കെതിരേ വര്‍ഗീയ മുദ്രാവാക്യം വിളിച്ചതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബിജെപി നേതാവ് കൊല്ലപ്പെട്ടത്. അതിന്റെ പേരില്‍ ആര്‍എസ്എസ് മുസ് ലിംകള്‍ക്കെതിരേ പ്രകടനം നടത്തുന്നത് എന്തിനാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യമുയര്‍ന്നു.
നേരത്തെ തലശ്ശേരിയില്‍ ആര്‍എസ്എസ് സമാനമായ കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തിയിരുന്നു. 'നമസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല' തുടങ്ങി മുസ് ലിംകള്‍ക്കെതിരേ കലാപാഹ്വാനം ചെയ്യുന്നതായിരുന്നു തലശ്ശേരിയിലെ സംഘപരിവാര്‍ പ്രകടനം. സിപിഎം നടത്തിയ കൊലക്കെതിരേ നടത്തിയ പ്രകടനത്തിലാണ് യാതൊരു പ്രകോപനവുമില്ലാതെ മുസ് ലിംകള്‍ക്കെതിരേ കൊലവിളി നടത്തിയത്. അതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ പോലിസ് കേസെടുക്കാന്‍ തയ്യാറായി. എന്നാല്‍, കുന്നംകുളത്ത് ഇന്നലെ നടന്ന പ്രകടനത്തിനെതിരേ പോലിസ് ഇതുവരെ കേസെടുത്തിട്ടില്ല.