ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വെല്‍ഫയര്‍ സഹകരണ സംഘത്തില്‍ പോര് മുറുകുന്നു
തൃശൂര്‍: തൃശൂരില്‍ സംഘപരിവാറില്‍ ഗ്രൂപ്പ് പോര്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വടക്കാഞ്ചേരിയിലെ തലപ്പിള്ളി താലൂക്ക് ആര്‍ട്ടിസാന്‍സ് വെല്‍ഫയര്‍ സഹകരണ സംഘം പ്രസിഡന്റിനെതിരെ ഒരു വിഭാഗം അവിശ്വാസത്തിന് നോട്ടീസ് നല്‍കി.
അവിശ്വാസപ്രമേയം ചര്‍ച്ചചെയ്യാന്‍ ജനുവരി അഞ്ചിന് വടക്കാഞ്ചേരി സഹകരണ ഇന്‍സ്‌പെക്ടര്‍ യോഗം വിളിച്ചു. കെ ശശികുമാറാണ് സംഘത്തിന്റെ പ്രസിഡന്റ. വിശ്വഹിന്ദു പരിഷത്തിന്റെ മുന്‍ പ്രഖണ്ഡ് പ്രസിഡന്റാണ് ശശികുമാര്‍. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് എം കെ അശോകനാണ് സംഘത്തിന്റെ വൈസ് പ്രസിഡന്റ്.
എട്ടുവര്‍ഷം മുമ്പ് ആരംഭിച്ച സംഘത്തിന്റെ സ്ഥാപക പ്രസിഡന്റാണ് ശശികുമാര്‍. ശശികുമാറിനോട് രാജി വെക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചെയ്തിരുന്നില്ല. ഇതാണ് അവിശ്വാസത്തിന് നോട്ടിസ് നല്‍കാന്‍ ഇടയാക്കിയത്. തന്നോട് സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടവര്‍ അതിനുള്ള കാരണം വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് രാജിവെക്കില്ലെന്ന് തീരുമാനിച്ചതെന്ന് ശശികുമാര്‍ പറയുന്നു.
ഭരണസമിതിയിലെ ഭൂരിപക്ഷവും സംഘത്തിന്റെ ചുമതലക്കാരാണ്. പ്രസിഡന്റിനെ മാറ്റാനാണ് പ്രത്യേക യോഗം വിളിച്ചതെങ്കിലും സഹകരണസംഘം ഇന്‍സ്‌പെക്ടറുടെ അറിയിപ്പില്‍ വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യുന്നതിനുള്ള അജന്‍ഡയാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ അത് സഹകരണ വകുപ്പിന്റെ പിഴവാണെന്നാണ് നേതാക്കളുടെ വിശദീകരണം.