ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു രാജസ്ഥാന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അവരോധിതനാവുമെന്നു സൂചന. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായുള്ള റിപോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് സച്ചിന്‍ പൈലറ്റ് അധ്യക്ഷനായേക്കുമെന്ന വാര്‍ത്തകളും പുറത്തു വരുന്നത്.
എകെ ആന്റണി അടക്കമുള്ള നേതാക്കളുടെ പേരുകള്‍ അധ്യക്ഷസ്ഥാനത്തേക്കു ഉയര്‍ന്നു വരുന്നുണ്ടെങ്കിലും രാജസ്ഥാനില്‍ ഭരണം പിടിച്ചെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സച്ചിന്‍ പൈലറ്റിനു തന്നെയാണ് കൂടുതല്‍ സാധ്യത എന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. യുവ നേതാവ് എന്നതടക്കമുള്ള വിശേഷണങ്ങള്‍ക്കര്‍ഹനായ സച്ചിന്‍ മൂന്ന് തവണ ലോക്‌സഭാ എംപി ആയിട്ടുള്ള ആളാണ്.