സ്വലാഹുദ്ധീന്‍ വധം: സമുദായ നേതാക്കളുടെ ഈ മൗനം അപകടകരം- അല്‍ ഹാദി അസോസിയേഷന്‍
മതവിദ്വേഷം ലക്ഷ്യമാക്കി രൂപം കൊളളുകയും കൂട്ടക്കൊലകളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് തഴച്ചു വളരുകയും രാക്ഷസീയമായ ബീഭത്സത കൈവരിക്കുകയും ചെയ്തിട്ടുളള ആര്‍എസ്എസ്സിന്റെ കരാള ഹസ്തങ്ങളാല്‍ ഒരു നിസ്വാര്‍ത്ഥ സമുദായ സേവകന്‍ കൊല്ലപ്പെട്ടിട്ട് അതിനെ അപലപിക്കാന്‍ പോലും നാവ് പൊങ്ങാത്ത നേതൃത്വങ്ങള്‍ ഈ സമുദായത്തിന് ശാപമാണ്.
തിരുവനന്തപുരം: കണ്ണൂര്‍ കണ്ണവത്ത് സയ്യിദ് സ്വലാഹുദ്ദീന്‍ വധവുമായി ബന്ധപ്പെട്ട് സമുദായ സംഘടനകള്‍ പുലര്‍ത്തുന്ന മൗനവും നിസ്സംഗതയും അത്യന്തം അപലപനീയമാണെന്ന് അല്‍ ഹാദി അസോസിയേഷന്‍ പ്രസ്താവിച്ചു. മതവിദ്വേഷം ലക്ഷ്യമാക്കി രൂപം കൊളളുകയും കൂട്ടക്കൊലകളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് തഴച്ചു വളരുകയും രാക്ഷസീയമായ ബീഭത്സത കൈവരിക്കുകയും ചെയ്തിട്ടുളള ആര്‍എസ്എസ്സിന്റെ കരാള ഹസ്തങ്ങളാല്‍ ഒരു നിസ്വാര്‍ത്ഥ സമുദായ സേവകന്‍ കൊല്ലപ്പെട്ടിട്ട് അതിനെ അപലപിക്കാന്‍ പോലും നാവ് പൊങ്ങാത്ത നേതൃത്വങ്ങള്‍ ഈ സമുദായത്തിന് ശാപമാണ്. അങ്ങകലെ ഇറാഖിലും ഉഗാണ്ടയിലും ഒരാള്‍ കൊല്ലപ്പെട്ടാല്‍ നെടുനീളന്‍ പ്രസ്താവനകള്‍ ചമയ്ക്കുന്ന ഈ നേതാക്കള്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ ഒരു നിരപരാധി വെട്ടേറ്റ് വീണ് പിടഞ്ഞപ്പോള്‍ നാവുയര്‍ത്താന്‍ മടിക്കുന്നത് പേടി കൊണ്ടാണോ എന്ന് വ്യക്തമാക്കണം.
കാസര്‍ഗോഡ് റിയാസ് മൗലവിയും കൊടിഞ്ഞിയിലെ ഫൈസലും തിരൂരിലെ യാസിറും ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായപ്പോള്‍ മൗനം പാലിച്ച ഇക്കൂട്ടര്‍ സംഘീ കുടുംബത്തിലെ ഏതെങ്കിലും ഒരു കൊടും കുറ്റവാളിക്ക് പോറലേറ്റാല്‍ പോലും വെണ്ണ ഉരുകും പോലെ കണ്ണീരൊഴുക്കി മുട്ടിലിഴുയുന്നത് കാണുമ്പോള്‍ ദൈന്യത തോന്നുകയാണ്. സമുദായത്തിലെ രാഷ്ട്രീയകോമരങ്ങളെ അവരുടെ വഴിക്ക് വിടാം. എന്നാല്‍ ഒരു വിശ്വാസിക്ക് പ്രയാസം നേരിടുമ്പോള്‍ ഉളള് പിടച്ചിരുന്ന പ്രവാചകന്റെ അവകാശികളെന്നവകാശപ്പെടുന്ന പണ്ഡിതര്‍ ആര്‍ക്കു വേണ്ടിയാണ് കാത്തു നില്ക്കുന്നത്? സമുദായത്തിന് ആത്മവിശ്വാസം നല്‌കേണ്ട നിര്‍ണായക ഘട്ടത്തില്‍ പോലും പിന്തിരിപ്പന്‍ ഭീരുത്വ നിലപാടുമായി ഇനി മുമ്പോട്ടു പോയാല്‍ ആര്‍ജ്ജവമുള്ള ജനത ഇക്കൂട്ടരെ പുറംകാലിന് തൊഴിച്ച് പുറത്താക്കുന്ന കാലം വിദൂരമല്ലെന്ന് ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും.
സംഘപരിവാറിലെ പീഡന വീരന്‍മാര്‍ക്ക് പരവതാനി വിരിക്കുകയും നിരപരാധികളായ മുസ്‌ലിം യുവാക്കളെ വംശീയാധിക്ഷേപത്തിനും അതിക്രമത്തിനും ഇരയാക്കുകയും ചെയ്യുന്ന പോലിസിനെ നിലയ്ക്ക് നിര്‍ത്താന്‍ ഭരണകൂടം തന്റേടം കാണിക്കണമെന്നും അല്‍ ഹാദി അസോസിയേഷന്‍ ആവശ്യപ്പെട്ടു.