ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയില്‍ താല്‍ക്കാലിക വിലക്ക്

ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്, ഈസ്വതിനി, ലിസോത്തോ എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കാണ് വിലക്ക്

Update: 2021-11-27 02:03 GMT

റിയാദ്: മാരക പ്രഹരശേഷിയുള്ള കൊവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്, ഈസ്വതിനി, ലിസോത്തോ എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം കഴിയേണ്ടി വരും. നേരത്തെ എല്ലാ രാജ്യങ്ങിളില്‍ നിന്നുള്ളവര്‍ക്കും ഇതുപോലെ മറ്റൊരു രാജ്യത്ത് 14 ക്വറന്റെയ്ന്‍ അനുഷ്ടിച്ച ശേഷം മാത്രമേ സൗദിയില്‍ പ്രവേശിക്കാന്‍ പാടുണ്ടായിരുന്നുള്ളു. സൗദിയുമായി എയര്‍ ബബ്ള്‍ കരാറില്‍ ഉള്ളരാജ്യങ്ങളില്‍ മാത്രമേ ഇത്തരത്തില്‍ ക്വാറന്റെയ്ന്‍ പാടുള്ളു.

Tags:    

Similar News