സൗദി അറേബ്യയില്‍ വ്യവസായിക ലൈസന്‍സ് കാലാവധി അഞ്ചുവര്‍ഷമാക്കി ഉയര്‍ത്തി

Update: 2021-06-22 01:56 GMT

റിയാദ്: സൗദി അറേബ്യയില്‍ വ്യവസായ ലൈസന്‍സുകളുടെ കാലാവധി മൂന്നില്‍ നിന്ന് അഞ്ച് വര്‍ഷമാക്കി ഉയര്‍ത്തി. പുതുതായി അനുവദിക്കുന്ന ലൈസന്‍സുകള്‍ക്കും കാലാവധി അവസാനിച്ചവ പുതുക്കുമ്പോഴും ഉയര്‍ത്തിയ കാലാവധിയുടെ ആനുകൂല്യം ലഭിക്കുമെന്ന് വ്യവസായ ധാതുവിഭവ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി. നിലവില്‍ മൂന്ന് വര്‍ഷത്തേക്കായിരുന്നു ലൈസന്‍സ് കാലാവധിയുണ്ടായിരുന്നത്. കാലാവധി ഉയര്‍ത്തിയതോടെ വ്യാവസായിക നിക്ഷേപകര്‍ക്ക് തങ്ങളുടെ മേഖലയില്‍ സുസ്ഥിരത ഉറപ്പാക്കാനാവുമെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു. വ്യാവസായിക കേന്ദ്രങ്ങളുടെ സ്ഥിരത ഉറപ്പാക്കുക, നിക്ഷേപകര്‍ക്കുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുക, വ്യാവസായിക മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുക, സംരഭങ്ങള്‍ക്കുള്ള ലൈസന്‍സിങഅ നടപടികള്‍ ത്വരിതപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് മന്ത്രാലയം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഇതിനുപുറമേ പ്രത്യേക വ്യവസായിക സോണുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സുകള്‍ ഒരു വര്‍ഷ കാലാവധിയോട് കൂടി അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Saudi Arabia extends business license validity to five years

Tags:    

Similar News