ഉംറ തീര്‍ഥാടനം പുനരാരംഭിക്കാന്‍ ഒരുങ്ങി സൗദി
ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു വളരെ ഭംഗിയായി പൂര്‍ത്തീകരിച്ചിരുന്നു. ഈ അനുഭവ പശ്ചാത്തലത്തിലാണ് സൗദി മന്ത്രാലയം ഇനി ഉംറ തീര്‍ത്ഥാടകരെയും സ്വീകരിക്കാനൊരുങ്ങുന്നത്.
മുസ്തഫ പള്ളിക്കല്‍
മക്ക: കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഉംറ തീര്‍ഥാടനം പുനരാംഭിക്കാനൊരുങ്ങുകയാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു വളരെ ഭംഗിയായി പൂര്‍ത്തീകരിച്ചിരുന്നു. ഈ അനുഭവ പശ്ചാത്തലത്തിലാണ് സൗദി മന്ത്രാലയം ഇനി ഉംറ തീര്‍ത്ഥാടകരെയും സ്വീകരിക്കാനൊരുങ്ങുന്നത്.
ഹജ്ജ് കര്‍മങ്ങളില്‍ നിന്നും ലഭിച്ച വിശദമായ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഉംറ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നതെന്നു ഹജ്ജ് ഉംറ മന്ത്രാലയം സെക്രട്ടറി ഹുസൈന്‍ അല്‍ ശരീഫ് പറഞ്ഞു. നിയന്ത്രണങ്ങള്‍ക്കു വിധേയമായി വൈകാതെ തന്നെ ഉംറ തീര്‍ത്ഥാടനം ആരംഭിക്കുമെന്നാണ് സൂചന.
അതേസമയം, ഹജ്ജ് നിര്‍വഹിച്ച തീര്‍ഥാടകര്‍ നിര്‍ബന്ധമായും ഏഴു ദിവസം കൊറെന്റീനില്‍ കഴിയണമെന്നും തീര്‍ഥാടകര്‍ക്ക് നല്‍കിയ ഇലക്ട്രോണിക് വളകള്‍ വഴി മന്ത്രാലയം ഇത് നിരീക്ഷിക്കുമെന്നും ഹുസൈന്‍ അല്‍ ശരീഫ് വ്യക്തമാക്കി.