ദമ്മാം: സൗദി ഉന്നത പണ്ഡിതസഭ പുന സംഘടിപ്പിച്ചു കൊണ്ട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.
സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അല്‍ശൈഖാണ് ഉന്നത സഭ തലവന്‍.
ശൈഖ് ഗുയ് ഹബ് അല്‍ഗുയ് ഹബിനെ റോയല്‍ കോര്‍ട്ട് ഉപദേശഷ്ടാവായും
ശൈഖ് ഡോ. അബ്ദുല്ലാ അല്‍ശൈഖിനെ സൗദി ശൂറാ കൗണ്‍സില്‍ തലവനായും നിശ്ചചിച്ചു. മറ്റു 150 അംഗങ്ങളേയും നിശ്ചയിച്ചിട്ടുണ്ട്. നാലു വര്‍ഷത്തേക്കാണ് ശൂറാ കൗണ്‍സില്‍ കാലാവധി.
ഡോ. മിഷ്അല്‍ അല്‍സല്‍മിയെ ശൂറാ കൗണ്‍സില്‍ ഉപാധ്യക്ഷനായും
ഡോ.ഹനാന്‍ ബിന്‍ത് അബ്ദുല്‍റഹീം മുത് ലഖ് അല്‍അഹ് മദിയെ ശൂറാ കൗണ്‍സില്‍ അസിസ്റ്റന്റ് തലവനായും നിശ്ചയിച്ചു കൊണ്ട് സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.