സൗദിയിലേക്ക് മടങ്ങാനാവാതെ കുടുങ്ങിയവരുടെ ഇഖാമയും റീ എന്‍ട്രിയും സൗജന്യമായി പുതുക്കും; സന്ദര്‍ശന വിസ കാലാവധിയും നീട്ടും

Update: 2021-05-24 16:09 GMT

റിയാദ്: സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീഎന്‍ട്രി എന്നിവ സൗജന്യമായി പുതുക്കിക്കൊടുക്കും. സന്ദര്‍ശന വിസയുടെ കാലാവധിയും നീട്ടിക്കൊടുക്കും. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവാണ് ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. 2021 ജൂണ്‍ രണ്ടുവരെ കാലാവധിയുള്ള ഇഖാമ, റീഎന്‍ട്രി, വിസിറ്റ് വിസകളാണ് നീട്ടിനല്‍കുക. കൊവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്.

അതുകൊണ്ടുതന്നെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ് പുതിയ തീരുമാനം. വരും ദിവസങ്ങളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ഇതിന്റെ ചെലവ് ധനകാര്യമന്ത്രാലയം വഹിക്കും. പുതുക്കല്‍ വരുംദിവസങ്ങളില്‍ നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കും. വിസിറ്റ് വിസയില്‍ സൗദിയിലെത്തി കൊവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കും പുതിയ ഉത്തരവ് പ്രയോജനപ്പെടും.

Tags:    

Similar News