റഹീമിന്റെ മോചനം: കേസ് മറ്റൊരു ബെഞ്ചിലേക്ക്
ഏതു ബെഞ്ചാണ് കേസ് പരിഗണിക്കുന്നതെന്ന് നാളെ അറിയിക്കാമെന്ന് കോടതി വ്യക്തമാക്കി.
റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്ന ബെഞ്ച് മാറി. നേരത്തെ അബ്ദുല്‍ റഹീമിന് വധശിക്ഷ വിധിച്ച അതേ ബെഞ്ച് തന്നെയാണ് കേസ് പരിഗണിക്കേണ്ടതെന്ന് ചീഫ്ജസ്റ്റിസ് അറിയിച്ചു. തുടര്‍ന്ന് ഏതു ബെഞ്ചാണ് കേസ് പരിഗണിക്കുന്നതെന്ന് നാളെ അറിയിക്കാമെന്ന് കോടതി വ്യക്തമാക്കി.
റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂര്‍ എന്നിവര്‍ രാവിലെ കോടതിയിലെത്തിയിരുന്നു. നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായ സ്ഥിതിക്ക് വരും ദിവസങ്ങളില്‍ തന്നെ മോചന ഉത്തരവുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് റിയാദ് സഹായ സമിതി വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.