നടന്‍ സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

നേരത്തെ കേസ് പരിഗണിച്ച കോടതി സിദ്ദീഖിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അത് നീട്ടിനല്‍കരുതെന്നാണ് പോലിസിന്റെ വാദം.

Update: 2024-11-12 01:52 GMT

ന്യൂഡല്‍ഹി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പോലിസ് തനിക്കെതിരേ മന:പൂര്‍വം ഇല്ലാക്കഥകള്‍ ചമയ്ക്കുകയാണെന്നും സംഭവത്തിലെ യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്നും സിദ്ദീഖ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരി പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പോലിസ് ഉന്നയിക്കുന്നത്. നേരത്തെ കേസ് പരിഗണിച്ച കോടതി സിദ്ദീഖിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അത് നീട്ടിനല്‍കരുതെന്നാണ് പോലിസിന്റെ വാദം.

Tags:    

Similar News