എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ഇടുക്കി വാഗമണ്‍ ചോറ്റുകുഴിയില്‍ ജോണ്‍സണി(54)നെയാണ് കരീലക്കുളങ്ങര പോലിസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്

Update: 2020-01-30 18:18 GMT

ഹരിപ്പാട്: ആലപ്പുഴയില്‍ എല്‍കെജി വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഇടുക്കി വാഗമണ്‍ ചോറ്റുകുഴിയില്‍ ജോണ്‍സണി(54)നെയാണ് കരീലക്കുളങ്ങര പോലിസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. നങ്ങ്യാര്‍കുളങ്ങരയിലെ സ്വകാര്യ സ്‌കൂളില്‍ സഹായിയായി ജോലി ചെയ്തിവരികയാണ് ജോണ്‍സണ്‍. വിദ്യാര്‍ഥിനിയെ മിഠായി നല്‍കി പ്രലോഭിപ്പിച്ച് സ്‌കൂള്‍ കോംപൗണ്ടിലെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രണ്ടുതവണ സമാന രീതിയില്‍ പീഡനം നടന്നതായാണു പോലിസ് പറയുന്നത്. ശാരീരികമായി അസ്വസ്ഥതകള്‍ കാണിച്ച കുട്ടിയോട് മാതാവ് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് മാതാവ് കരീലക്കുളങ്ങര പോലിസില്‍ പരാതി നല്‍കിയത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ഹരിപ്പാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.




Tags:    

Similar News