ഹൈവേയിലെ നടപ്പാലത്തിനടിയില്‍ വിമാനം കുടുങ്ങി (വീഡിയോ കാണാം)
പറക്കുന്നതിനിടെയല്ല വിമാനം പാലത്തിനടിയില്‍ കുടുങ്ങിയത്. മറിച്ച് എയര്‍ ഇന്ത്യ വിറ്റ പഴയ വിമാനം വാങ്ങിയ വ്യക്തി റോഡു മാര്‍ഗം കൊണ്ടുപോകുന്നതിനിടെ പാലത്തിനടിയില്‍ കുടുങ്ങുകയായിരുന്നു.
ന്യൂഡല്‍ഹി: ഡല്‍ഹി -ഗുരുഗ്രാം ഹൈവേയിലെ നടപ്പാലത്തിനടിയില്‍ എയര്‍ ഇന്ത്യ വിമാനം കുടുങ്ങി. പറക്കുന്നതിനിടെയല്ല വിമാനം പാലത്തിനടിയില്‍ കുടുങ്ങിയത്. മറിച്ച് എയര്‍ ഇന്ത്യ വിറ്റ പഴയ വിമാനം വാങ്ങിയ വ്യക്തി റോഡു മാര്‍ഗം കൊണ്ടുപോകുന്നതിനിടെ പാലത്തിനടിയില്‍ കുടുങ്ങുകയായിരുന്നു.
ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനു പുറത്തു ഡല്‍ഹി-ഗുരുഗ്രാം ഹൈവേയിലെ നടപ്പാലത്തിന് അടിയിലാണു വിമാനം കുടുങ്ങിയത്.
ഞായറാഴ്ച രാവിലെ മുതല്‍ സോഷ്യല്‍ മീഡിയകളില്‍ സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി എയര്‍ ഇന്‍ഡ്യ രംഗത്തെത്തി. അത് പഴയ വിമാനമാണെന്നും വിറ്റതാണെന്നും അറിയിച്ച എയര്‍ ഇന്‍ഡ്യ, വിമാനം പാലത്തിനടിയില്‍ കുടുങ്ങിയത് എങ്ങനെയെന്നു തങ്ങള്‍ക്കറിയില്ലെന്നും പ്രതികരിച്ചു. പാലത്തിനടിയില്‍ വിമാനം കുടുങ്ങിക്കിടക്കുന്നതും സമീപത്തെ റോഡില്‍ കൂടി വാഹനങ്ങള്‍ പോകുന്നതും വിഡിയോയില്‍ കാണാം.
വിമാനത്തിന്റെ മുന്‍ഭാഗം ഉള്‍പെടെ പാതിയോളം പാലം കടന്നുവെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമാനമായ സംഭവം 2019ലും റിപോര്‍ട് ചെയ്തിരുന്നു.
On Gurugram-Delhi highway, outside IGI airport ! pic.twitter.com/fLG0FiijkS
— Deepak Sharma (@DeepakSEditor) October 2, 2021