കണ്ണൂർ ഇരിട്ടിയിലെ വിദ്വേഷപ്രകടനം: ബജറങ്ദൾ നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് എസ്ഡിപിഐ
കണ്ണൂര്‍: ഇരിട്ടിയിൽ ഭരണഘടന സംവിധാനത്തെ വെല്ലുവിളിക്കുകയും സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന വിധത്തിൽ അന്ത്യന്തം പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഘപരിവാര്‍ നേതാക്കൾക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു,
ഇന്നലെ ഇരിട്ടിയിൽ നടന്ന ബജറങ്ദൾ പ്രകടനത്തിൽ പട്ടാളത്തെ തച്ചു തകർത്താണ് ബാബരി മസ്ജിദ് പൊളിച്ചതെന്നു തുടങ്ങി കടുത്ത വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. പ്രകടനത്തിനു നേതൃത്വം നല്‍കിയ ബജ്‌റങ്ദൾ, സംഘപരിവാർ ജില്ലാ നേതാക്കന്മാര്‍ക്ക് എതിരേ ശക്തമായ വകുപ്പുകൾ ചുമത്തി കേസ് എടുക്കണം. പോലിസ് കൃത്യമായ ജാഗ്രത പുലര്‍ത്തണം.
ഭരണഘടന സ്ഥാപനങ്ങളെ തകർക്കുന്നതിനും വംശീയ ഉന്‍മൂലന അജണ്ടയുടെ ഭാഗമായാണ് ഇത്തരം മുദ്രാവാക്യങ്ങൾ. അണികള്‍ വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞ ഒരു മുദ്രാവാക്യമല്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. അണിയറയില്‍ ഒരുങ്ങുന്ന ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് തീർത്തും പരമതവിദ്വേഷം സൃഷ്ടിക്കുന്ന ഈ വെല്ലുവിളി പ്രകടനം. ഇവിടുത്തെ നിയമ സംവിധാനങ്ങൾ ശക്തമായി ഉണർന്നു പ്രവർത്തിക്കണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു
ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ രാജ്യസ്നേഹികൾ ഒത്തൊരുമയോടുകൂടി പ്രവർത്തിക്കണമെന്നും ആര്‍എസ്എസിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരേ ശക്തമായി പ്രതിഷേധിക്കാൻ ജനാധിപത്യ മതേതര സമൂഹം തയ്യാറാകണമെന്നും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ
അഭ്യർത്ഥിച്ചു