കടലാക്രമണം, കൊവിഡ് വ്യാപനം: ചെല്ലാനം നിവാസികള്‍ക്ക് സഹായഹസ്തവുമായി എസ്ഡിപിഐ
കൊച്ചി: കടലാക്രമണവും കൊവിഡ് വ്യാപനവും മൂലം പ്രയാസപ്പെടുന്ന ചെല്ലാനം നിവാസികള്‍ക്ക് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഭക്ഷ്യ വസ്തുക്കളടങ്ങിയ സഹായമെത്തിച്ചു. കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ നിന്നു സംഭരിച്ച രണ്ട് ലോഡ് ഭക്ഷ്യവസ്തുക്കളാണ് ആദ്യഘട്ടത്തില്‍ എത്തിച്ചുനല്‍കിയത്. 'കേരളത്തിന്റെ പ്രളയകാല രക്ഷാപ്രവര്‍ത്തകര്‍ക്ക് എസ്ഡിപിഐ കൈത്താങ്ങ് ' പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ വസ്തുക്കള്‍ കയറ്റിയ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്ത് എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, എസ്ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി സുധീര്‍ ഏലൂക്കര, നാസര്‍, ഷാനവാസ് ഏലൂക്കര, ഷെമീര്‍ സംബന്ധിച്ചു.
കേരളം പ്രളയം നേരിട്ടപ്പോള്‍ സഹായ ഹസ്തവുമായി ഓടിവന്ന തീരദേശ ജനതയുടെ പ്രയാസത്തില്‍ കൈത്താങ്ങാവാന്‍ എല്ലാ രാഷ്ട്രീയ സാമൂഹിക പാര്‍ട്ടികളും തയ്യാറാവണമെന്ന് ഷെമീര്‍ മാഞ്ഞാലി ആഹ്വാനം ചെയ്തു. എസ്ഡിപിഐ ചെല്ലാനം ബ്രാഞ്ച് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. അലക്‌സ് കൊച്ചിക്കാരന് ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, സുധീര്‍ എലൂക്കര എന്നിവര്‍ ചേര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ കൈമാറി. എസ്ഡിപിഐ കൊച്ചി മണ്ഡലം സെക്രട്ടറി നവാബ് സേട്ട്, ഖജാഞ്ചി മനാഫ് കൊച്ചി, എസ്ഡിപിഐ ചെല്ലാനം ബ്രാഞ്ച് ഭാരവാഹികളായ ടോണി, ബിജു, അജി, അനില്‍ സംബന്ധിച്ചു.
Sea wave, Covid expansion: SDPI extends helping hand to Chellanam residents