കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദ്ദനം

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമം ലേഖകനും ഷംസുദീനും മര്‍ദ്ദനമേറ്റു. ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവരേയും സംഘം മര്‍ദിച്ചതായും പരാതിയുണ്ട്.

Update: 2022-08-31 10:55 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ ഒരു സംഘം ക്രൂരമായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പതിനഞ്ചോളം വരുന്ന സംഘമാണ് മര്‍ദനം നടത്തിയത്. സൂപ്രണ്ടിനെ കാണാന്‍ വന്നവരെ തടഞ്ഞെന്നാരോപിച്ചായിരുന്നു മര്‍ദനം. പരാതിയില്‍ മെഡിക്കല്‍ കോളജ് പോലിസ് വിശദമായ മൊഴിയെടുത്തു.

സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോവണമെന്നാവശ്യപെട്ട് രാവിലെ എത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാരന്‍ വഴിയില്‍ തടഞ്ഞതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. ഇവര്‍ക്ക് പിന്നാലെ 9.30 ഓടെ പതിനഞ്ചംഗ സംഘമെത്തി സുരക്ഷാ ജീവനക്കാരെ മര്‍ദിക്കാന്‍ തുടങ്ങി. പലരും ഹെല്‍മെറ്റും മാസ്‌കും ഉപയോഗിച്ച് മുഖം മറച്ചിരുന്നു. എങ്കിലും കണ്ടാലറിയുന്ന ചിലരും സംഘത്തിലുണ്ടായിരുന്നു.

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമം ലേഖകനും ഷംസുദീനും മര്‍ദ്ദനമേറ്റു. ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവരേയും സംഘം മര്‍ദിച്ചതായും പരാതിയുണ്ട്. മര്‍ദ്ദനമേറ്റ മൂന്നു സുരക്ഷാ ജീവനക്കാരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലിസ് വിശദമായ മൊഴിയെടുത്തു. ചില രാഷ്ട്രീയ പ്രവര്‍ത്തകരും അക്രമിസംഘത്തില്‍ ഉണ്ടായിരുന്നു എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. 

Similar News