കെഎസ്ആര്‍ടിസിയിലെ ലൈംഗിക അതിക്രമം; യുവതിയെ ഉപദ്രവിച്ച വ്യക്തിക്കും കണ്ടക്ടര്‍ക്കുമെതിരേ കേസ്

കെഎസ്ആര്‍ടിസി ബസ്സില്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോഴാണ് അധ്യാപികയെ സഹയാത്രികന്‍ മോശമായി സ്പര്‍ശിച്ചത്.

Update: 2022-03-06 16:36 GMT

കോഴിക്കോട്: കെഎസ്ആര്‍ടിസിയില്‍ അധ്യാപികയ്‌ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരേയും പരാതി പരിഹരിക്കാന്‍ ഇടപെടാതിരുന്ന കണ്ടക്ടര്‍ക്കുമെതിരേ കോഴിക്കോട് നടക്കാവ് പോലിസ് കേസെടുത്തു. കെഎസ്ആര്‍ടിസി ബസ്സില്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോഴാണ് അധ്യാപികയെ സഹയാത്രികന്‍ മോശമായി സ്പര്‍ശിച്ചത്.

ഉടന്‍തന്നെ അധ്യാപിക ഇതിനെതിരേ ശക്തമായി പ്രതികരിച്ചു. എന്തുവൃത്തികേടാണ് കാണിക്കുന്നതെന്ന് എല്ലാവരും കേള്‍ക്കെ അധ്യാപിക ചോദിച്ചപ്പോള്‍ പ്രതി മാപ്പ് പറഞ്ഞു. എന്നാല്‍, അയാള്‍ പിറകില്‍ തന്നെ നിലയുറപ്പിച്ചതിനാല്‍ പേടി തോന്നിയെന്ന് അധ്യാപിക പറഞ്ഞു. പരാതി പരിഹരിക്കേണ്ട ഉത്തരവാദിത്വമുള്ള കണ്ടക്ടര്‍ സംഭവത്തില്‍ ഇടപെട്ടിരുന്നില്ലെന്നും അവര്‍ ആരോപിച്ചു.

ബസ്സില്‍ അധ്യാപികയ്ക്കുണ്ടായ ദുരനുഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. കണ്ടക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.


Tags:    

Similar News