ആര്‍എസ്എസ് ശാഖയിലെ പീഡനം: ആഴ്ച്ചകളായിട്ടും അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടിയില്‍ ദുരൂഹത

Update: 2021-10-30 17:07 GMT

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പി വളവില്‍ ആര്‍എസ്എസ് ശാഖയില്‍ വെച്ച് നിരന്തരം 13കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആഴ്ച്ചകളായിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ ദുരൂഹത. ആര്‍എസ്എസ് ശാഖാപരിശീലകനായ വാകയില്‍ ശിനോജിനെതിരെ കഴിഞ്ഞ പത്തൊമ്പതാം തിയതി പീഡനത്തിനിരയായ കുട്ടിയും, ബന്ധുക്കളും പരാതി നല്‍കിയിരുന്നു.

പീഡനത്തിന് ഇരയായ പ്രദേശത്തെ കുട്ടിയോട് ശാഖയില്‍ വരാത്തതിനെ ചൊല്ലിയുള്ള മറുപടി തൃപ്തികരമല്ലാത്തതിനാല്‍ പരിശീലകന്‍ കുട്ടിയെ അടിച്ചതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.

കുട്ടി കരഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ശാഖയില്‍ വരാത്തതിനെ തുടര്‍ന്ന് ചോദിച്ചതാണെന്ന് പറഞ്ഞ് ഇയാള്‍ മാതാവിന്റെ അരികിലെത്തി. ശാഖയില്‍ അയക്കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ തിരിച്ച് പോയപ്പോഴാണ് കുട്ടി ആര്‍എസ്എസ് ശാഖയില്‍ വെച്ച് തന്നെ നിരന്തരം പീഡിപ്പിക്കുന്ന വിവരം മാതാവിനോടും, ബന്ധുവായ സ്ത്രീയോടും പറയുന്നത്. ആശാരിയായ ശിനോജിന്റെ കടയില്‍ വെച്ചും ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടന്ന് പറയുന്നു. സംഭവം പുറത്തായതോടെ ബന്ധുക്കള്‍ പരപ്പനങ്ങാടി സിഐക്ക് അന്ന് തന്നെ പരാതി നല്‍കിയിരുന്നുവത്രെ.

ഇതിനെ തുടര്‍ന്ന് വനിത പോലിസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കുകയും പിന്നീട് പരപ്പനങ്ങാടി മജിസ്‌ട്രേറ്റിന് മുന്നിലും ഹാജരാക്കി മൊഴിയെടുത്തു. സംഭവം പുറത്ത് പറയാതെയും, മാധ്യമങ്ങള്‍ക്ക് നല്‍കാതെയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചൈല്‍ഡ് ലൈനിന് പരാതി നല്‍കി മൊഴിയെടുത്തതയോടെയാണ് സംഭവം വാര്‍ത്തയാവുന്നത്. എന്നാല്‍ ആഴ്ച്ചകളായിട്ടും ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്യാത്തത് ദുരൂഹത ഉണര്‍ത്തുന്നു.

പ്രതിയായ ആര്‍എസ്എസ് പ്രാദേശിക നേതാവിനെ കഴിഞ്ഞ ദിവസം വരെ പ്രദേശത്ത് കണ്ടവരുണ്ട്. ഇയാള്‍ക്കെതിരെ യാതൊരു നടപടിയും എടുത്തില്ലന്ന് മാത്രമല്ല ആര്‍എസ്എസ് നേതാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം ശക്തമാണ്.

ശാരീ ിക് ശിക്ഷകിന് എതിരെയുള്ള കേസ് ഒതുക്കി തീര്‍ക്കാന്‍ പോലിസിന്റെ സഹായത്തോടെ നീക്കം നടന്നിട്ടുണ്ടന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പീഡനം പരാതിപ്പെട്ടതിന്റെ അതേ ദിവസമാണ് ഈ പ്രദേശത്ത് തന്നെയുള്ള മദ്‌റസ വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവം ഉണ്ടായതും പോലിസ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പ്രതിയെ മനോരോഗിയാക്കി കേസിനെ ദുര്‍ബലപ്പെടുത്തിയതും. സംഭവം കണ്ട കുട്ടികളെയടക്കം ഭീഷണി പെടുത്തുന്നതും പോലിസിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.

പാലാത്തായി ബാലിക പീഡനക്കേസ് പോലെ ആര്‍എസ്എസ് പ്രവര്‍ത്തകരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന സംശയം ബലപ്പെടുകയാണ്.

Tags:    

Similar News