ബിജെപി റാലിയില്‍ ദേശീയഗാനം തെറ്റിച്ചു ചൊല്ലി; സ്മൃതി ഇറാനി അടക്കമുള്ള നേതാക്കള്‍ക്ക് പരിഹാസം
കൊല്‍ക്കത്ത: ഹൗറയിലെ ദുമുര്‍ജാലയില്‍ നടന്ന ബിജെപി റാലിയില്‍ ദേശീയഗാനം തെറ്റിച്ചു പാടിയതില്‍ വ്യാപക പരിഹാസം. കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത ഹൗറയിലെ ബിജെപി റാലിയിലാണ് ദേശീയ ഗാനം തെറ്റിച്ച് പാടിയത്.
തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ഇതിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തി. ജന ഗണ മംഗല ദായക ജയഹേ എന്ന് ചൊല്ലേണ്ട സ്ഥാനത്ത് പകരം ജന ഗണ മന അധിനായക ജയഹേ എന്നാണ് പാടുന്നത്. സ്മൃതി ഇറാനി അടക്കമുള്ളവര്‍ ഇത് ഏറ്റുചൊല്ലുകയായിരുന്നു.
സംഭവത്തില്‍ സമൂഹികമാധ്യമങ്ങളിലും ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെ 'BJPInsultsNationalAnthem' എന്ന ഹാഷ്ടാഗും ട്രെന്‍ഡിംഗാണ്. ഇതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്മൃതി മറ്റുള്ളവര്‍ക്ക് ദേശസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് മുമ്പ് സ്വന്തം രാജ്യത്തിന്റെ ദേശീയ ഗാനം ആദ്യം തെറ്റാതെ ചൊല്ലാന്‍ പഠിക്ക്, എങ്ങനെയാണ് നിങ്ങള്‍ ദേശീ ഗാനം തെറ്റിച്ചുചൊല്ലിയത്, ഇപ്പോള്‍ നിങ്ങളുടെ ദേശീയത എവിടെയാണ്, എന്നിങ്ങനെ പതിനായിരക്കണക്കിന് ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.