ആര്‍എസ്എസ് വലിയ സംഘടനയെന്ന് ഷംസീര്‍; എഡിജിപി നേതാക്കളെ കണ്ടതില്‍ തെറ്റില്ല; ഷംസീറിനെതിരേ മന്ത്രി എം ബി രാജേഷ്

മഹാത്മാ ഗാന്ധിയുടെ വധത്തില്‍ അന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നിരോധിച്ച സംഘടനയാണത്.

Update: 2024-09-09 17:18 GMT

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. ആര്‍എസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതില്‍ തെറ്റില്ലെന്നും ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരുടെ ഫോണ്‍ എഡിജിപി ചോര്‍ത്തി എന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹം മാത്രമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് താന്‍ കരുതുന്നില്ല-ഷംസീര്‍ പറഞ്ഞു.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ തള്ളി മന്ത്രി എം.ബി രാജേഷ്. മഹാത്മാ ഗാന്ധി വധത്തില്‍ സര്‍ദാര്‍ പട്ടേല്‍ നിരോധിച്ച സംഘടനയാണ് ആര്‍എസ്എസ്സെന്ന് അദ്ദേഹം പറഞ്ഞു. ഈ നിലപാട് തന്നെയാണ് ഇപ്പോഴും സിപിഎമ്മിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍എസ്എസ്സിനെ കുറിച്ച് ഞങ്ങള്‍ക്കു കൃത്യമായ കാഴ്ചപ്പാടുണ്ട്. മഹാത്മാ ഗാന്ധിയുടെ വധത്തില്‍ അന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നിരോധിച്ച സംഘടനയാണത്. 1948 ഫെബ്രുവരി പട്ടേല്‍ പുറപ്പെടുവിച്ച ഉത്തരവ് വായിച്ചാല്‍ അക്കാര്യം വ്യക്തമാകുമെന്നും രാജേഷ് പറഞ്ഞു.





Tags:    

Similar News