ഷാന്‍ വധക്കേസ്: ഒളിവില്‍ പോയ അഞ്ച് കൊലയാളികളും പിടിയില്‍; പഴനിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്

Update: 2025-01-03 11:54 GMT

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊന്ന കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ അഞ്ച് ആര്‍എസ്എസ്സുകാരും പിടിയില്‍. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത രണ്ടു മുതല്‍ ആറു വരെ പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുല്‍, ധനേഷ് എന്നിവരെയാണ് പഴനിയില്‍ നിന്നും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.

കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തെ ഇവരുടെ ജാമ്യം ഡിസംബര്‍ 11നു ഹൈക്കോടതി റദ്ദാക്കിയിരുന്നു. 17ന് ആലപ്പുഴ അഡിഷനല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്കായി വാറന്റ് പുറപ്പെടുവിച്ചു. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിലെ ഒരാള്‍ കൊലക്കേസിലെ ഒന്നാം പ്രതിയുമായിരുന്നു.

ജാമ്യം റദ്ദാക്കിയ അഞ്ച് പ്രതികള്‍ ബീഭല്‍സമായ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2021 ഡിസംബര്‍ 18നു വൈകുന്നേരം ഏഴരയോടെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ചാണ് കെ എസ് ഷാനെ ആര്‍എസ്എസ്-ബിജെപി സംഘം ആക്രമിച്ചത്. ഷാനിനെ കൊല്ലാന്‍ ആയുധങ്ങളുമായി കാത്തുനിന്ന ഈ പ്രതികള്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.

Tags:    

Similar News