ട്രംപിനെ അഭിനന്ദിച്ച് 'ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന'

ബംഗ്ലാദേശും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാവുമെന്നാണ് പ്രതീക്ഷയെന്ന് ശെയ്ഖ് ഹസീനയുടെ കത്ത് പറയുന്നു.

Update: 2024-11-07 01:57 GMT

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശെയ്ഖ് ഹസീന. ബംഗ്ലാദേശും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാവുമെന്നാണ് പ്രതീക്ഷയെന്ന് ശെയ്ഖ് ഹസീനയുടെ കത്ത് പറയുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി എന്ന പദവിയിലാണ് ഹസീന കത്തെഴുതിയിരിക്കുന്നത്. ഈ കത്ത് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ആഗസ്റ്റില്‍ നാടുവിട്ടോടിയ ഹസീന ഇപ്പോള്‍ ഇന്ത്യയിലെ രഹസ്യകേന്ദ്രത്തിലാണ് താമസിക്കുന്നത്. നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് ഇപ്പോള്‍ ബംഗ്ലാദേശ് ഭരിക്കുന്നത്. വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയതിന് നിരവധി കേസുകളാണ് ഹസീനക്ക് എതിരെ ബംഗ്ലാദേശില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവയില്‍ അറസ്റ്റ് വാറന്‍ഡുകളും ഇറക്കിയിട്ടുണ്ട്.

Tags:    

Similar News