തൊഴുത്ത് ഉടമയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ആറ് ഹിന്ദുത്വ 'പശു സംരക്ഷകര്‍' അറസ്റ്റില്‍(VIDEO)

Update: 2025-04-14 06:20 GMT
തൊഴുത്ത് ഉടമയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ആറ് ഹിന്ദുത്വ പശു സംരക്ഷകര്‍ അറസ്റ്റില്‍(VIDEO)

ബറൈലി: തൊഴുത്ത് ഉടമയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ആറ് ഹിന്ദുത്വ 'പശുസംരക്ഷകര്‍' അറസ്റ്റില്‍. ഹിന്ദു മഹാസംഘ് ഗോ രക്ഷാദള്‍ ജില്ലാ പ്രസിഡന്റ് വിപിന്‍ എന്ന ബാബി ഗുപ്ത, അനുജ് ഗുപ്ത, ശ്രീറാം, രാഹുല്‍ ഭരദ്വാജ്, രാകേഷ് യാദവ്, മോഹിത് യാദവ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സാഗര്‍ റാത്തോഡ്, ഭൂരെ എന്നീ പ്രതികള്‍ ഒളിവിലാണ്.

ഉസാവാന്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഉദയ നാഗ്ല പ്രദേശത്തെ വിമലേഷ് എന്നയാളുടെ തൊഴുത്ത് പൂട്ടിക്കുമെന്നും അല്ലെങ്കില്‍ പണം നല്‍കണമെന്നുമായിരുന്നു സംഘത്തിന്റെ ആവശ്യം. ആദ്യം 5,000 രൂപ വാങ്ങി. പിന്നീട് 80,000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ചതോടെ വിമലേഷിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. പണം നല്‍കാമെന്ന് വീട്ടിലേക്ക് പോയ വിമലേഷ് പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഹിന്ദു മഹാസംഘ് ഗോ രക്ഷാദള്‍ ജില്ലാ പ്രസിഡന്റ് വിപിന്‍ എന്ന ബാബി ഗുപ്തയ്‌ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്ന് പോലിസ് അറിയിച്ചു. അടുത്തിടെ ഒരു ബലാല്‍സംഗക്കേസില്‍ ജയിലില്‍ ആയിരുന്നു. പീഡനക്കേസിലും ദലിത് പീഡനക്കേസിലും പ്രതിയാണ് അനുജ് ഗുപ്ത.

Similar News