ബംഗാളില്‍ ക്രൂഡ് ബോംബ് ആക്രമണം; ആറു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

Update: 2021-03-06 06:05 GMT

കൊല്‍ക്കത്ത: ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലുണ്ടായ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂഡ് ബോംബ് ആക്രമണം. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്.പരിക്കേറ്റവരെ ഉടന്‍ തന്നെ കാനിംഗ് സബ്ഡിവിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശോവന്‍ ദേവ്‌നാഥ്, വിക്രം ഷില്‍, അര്‍പ്പന്‍ ദേവ്‌നാഥ്, സ്വപന്‍ കുരളി, മഹാദേവ് നായിക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബിജെപി നേതാവ് വരുണ്‍ പ്രമാണികും സംഘവും ചേര്‍ന്നാണ് ബോംബിടാന്‍ പദ്ധതിയിട്ടതെന്നും അപ്പോഴാണ് അപകടമുണ്ടായതെന്നും ഗോസബ നിയമസഭാ സീറ്റിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയന്ത് നാസ്‌കര്‍ ആരോപിച്ചു.

 

Tags:    

Similar News