കൊവിഡ് വ്യാപനം: കശ്മീര്‍ താഴ്‌വരയില്‍ ആറു ദിവസത്തെ ലോക്ക്ഡൗണ്‍

ബന്ദിപോര ഒഴികെ കശ്മീര്‍ സോണിന്റെ ഭാഗമായുളള പ്രദേശങ്ങളില്‍ ആറു ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

Update: 2020-07-22 09:08 GMT

ശ്രീനഗര്‍: കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമാം ഉയരുന്ന പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ബന്ദിപോര ഒഴികെ കശ്മീര്‍ സോണിന്റെ ഭാഗമായുളള പ്രദേശങ്ങളില്‍ ആറു ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ബുധനാഴ്ച വൈകീട്ട് പ്രാബല്യത്തില്‍വരുന്ന ലോക്ക് ഡൗണ്‍ ആറു ദിവസത്തിനു ശേഷം പുനരവലോകനം ചെയ്യുമെന്നു അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ച 502 പുതിയ കേസുകളാണ് താഴ്‌വരയില്‍ റിപോര്‍ട്ട് ചെയ്തത്. ഇതോടെ ജമ്മു കശ്മീരില്‍ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 15,258 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒന്‍പത് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 263 ആയി ഉയര്‍ന്നതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ജമ്മുവില്‍ ഇതിനോടകം തന്നെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 19നുളള ഉത്തരവില്‍ വാഹന, വ്യക്തി സഞ്ചാരങ്ങളെല്ലാം വിലക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ജമ്മുകശ്മീരില്‍ നിലവില്‍ 6540 പേരാണ് ചികിത്സയില്‍ ഉളളത്. 8455 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News