ഇറാഖില്‍ വ്യോമതാവളത്തിനു നേരെ റോക്കറ്റ് ആക്രമണം; കരാറുകാരനു പരിക്ക്

Update: 2021-05-04 01:13 GMT

ബാഗ്ദാദ്: വടക്കന്‍ ഇറാഖിലെ ബലദ് വ്യോമതാവളത്തിനു നേരെ റോക്കറ്റ് ആക്രമണം. തിങ്കളാഴ്ച വൈകീട്ടാണ് ആറ് റോക്കറ്റുകള്‍ പ്രയോഗിച്ചത്. യുഎസ് കമ്പനിയില്‍ ജോലി ചെയ്യുന്ന വിദേശ കരാറുകാരനു നിസ്സാര പരിക്കേറ്റതായി ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥര്‍ എഎഫ്പിയോട് പറഞ്ഞു. യുഎസില്‍ നിന്ന് ഇറാഖ് വാങ്ങിയ എഫ് -16 വിമാനം പരിപാലിക്കുന്ന കരാറുകാരായ യുഎസ് കമ്പനിയായ സാലിപോര്‍ട്ട് സ്ഥിതിചെയ്യുന്ന പ്രദേശത്താണ് ആദ്യം മൂന്ന് റോക്കറ്റുകള്‍ പതിച്ചത്.

    സാലിപോര്‍ട്ടിലെ ഒരു വിദേശ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. കാല്‍ മണിക്കൂറിനു ശേഷമാണ് മൂന്നു റോക്കറ്റുകള്‍ കൂടി പതിച്ചത്. അതേസമയം, ബലദില്‍ യുഎസിന്റെയോ സഖ്യത്തിന്റെയോ സേനയെ നിയോഗിച്ചിട്ടില്ലെന്ന് പെന്റഗണ്‍ വക്താവ് കമാന്‍ഡര്‍ ജെസീക്ക മക്നള്‍ട്ടി പറഞ്ഞു. എന്നാല്‍ യുഎസ് പൗരന്മാരായ കരാറുകാര്‍ അവിടെ ജോലി ചെയ്തിരുന്നു. ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നും മക് നള്‍ട്ടി പറഞ്ഞു.

    കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസ് ബന്ധമുള്ളവരെ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ആക്രമണമാണിത്. ഞായറാഴ്ച രണ്ട് റോക്കറ്റുകള്‍ ബാഗ്ദാദ് വിമാനത്താവളത്തിലെ വ്യോമതാവളത്തിലെ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയെ ആക്രമിച്ചു. ഇതിലും ആളപായമുണ്ടായിരുന്നില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

    യുഎസില്‍ജോ ബിഡെന്‍ പ്രസിഡന്റാ.യി ജനുവരിയില്‍ അധികാരമേറ്റതുമുതല്‍ 30 ഓളം റോക്കറ്റ്, ബോംബ് ആക്രമണങ്ങളാണ് ഇറാഖിലെ അമേരിക്കന്‍ സേനയെ ലക്ഷ്യമിട്ടുണ്ടായത്. സൈനികര്‍, എംബസി അല്ലെങ്കില്‍ ഇറാഖി വിദേശ സേനയുമായി ബന്ധമുള്ള സന്നദ്ധസംഘടനകള്‍ എന്നിവയെയാണ് ലക്ഷ്യമിടുന്നത്. ഇതുവരെയുണ്ടായ ആക്രമണത്തില്‍ രണ്ട് വിദേശ കരാറുകാര്‍, ഒരു ഇറാഖ് കരാറുകാരന്‍, എട്ട് ഇറാഖി സിവിലിയന്‍മാര്‍ എന്നിവര്‍ കൊല്ലപ്പെട്ടു. തങ്ങളുടെ സൈനികര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്ക് ഇറാനുമായി ബന്ധമുള്ള ഇറാഖിലെ വിഭാഗമാണെന്നാണ് അമേരിക്ക കുറ്റപ്പെടുത്തുന്നത്.

Six Rockets Target Iraq Airbase Hosting US Contractors North Of Baghdad

Tags:    

Similar News