അമേഠിയിൽ സ്മൃതി ഇറാനി 10,000 വോട്ടുകൾക്ക് പിന്നിൽ; കോൺഗ്രസിന്റെ കിഷോരി ലാൽ ശർമ ലീഡ് ചെയ്യുന്നു

കോൺ​ഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമ ലീഡ് ചെയ്യുന്നു.

Update: 2024-06-04 04:45 GMT
ലഖ്‌നോ: കഴിഞ്ഞ തവണ അമേഠിയിൽ രാഹുൽ ഗാന്ധിയെ കെട്ടുകെട്ടിച്ച് എംപിയായ സ്മൃതി ഇറാനിയെ പിന്നിലാക്കി കോൺ​ഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമയാണ് ലീഡ് ചെയ്യുന്നു. 10,000 വോട്ടുകൾക്കാണ് ബിജെപിയുടെ സ്റ്റാർ സ്ഥാനാർഥിയായ സ്മൃതി ഇറാനി പിന്നിൽ നിൽക്കുന്നത്.അതേസമയം, റായ്ബറേലിയിലും വയനാട്ടിലും രാഹുൽ ഗാന്ധി ലീഡ് ചെയ്യുകയാണ്.

ഉത്തർപ്രദേശിൽ ഇൻഡ്യാ സഖ്യം വൻ മുന്നേറ്റമാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ നേരം പിന്നിലായിരുന്നുവെങ്കിലും ഇപ്പോൾ നില മെച്ചപ്പെടുത്തി ലീഡ് നേടിയിട്ടുണ്ട്. യു.പി പി.സി.സി അധ്യക്ഷനായ അജയ് റായിയോട് പിന്നിട്ടുനിൽക്കുന്നത്. കേരളത്തിൽ 18 ഇടങ്ങളിൽ യുഡിഎഫ് ആണ് മുന്നിൽ നിൽക്കുന്നത്. ഒരിടത്ത് ബിജെപിയും ഒരിടത്ത് എൽഡിഎഫും മുന്നിൽ നിൽക്കുന്നു.




Tags:    

Similar News