രാജ്യദ്രോഹ കേസില്‍ സോണി സോറി കുറ്റവിമുക്ത

സോറിക്കും മറ്റുള്ളവര്‍ക്കുമെതിരായ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി,ഇതോടെ കഴിഞ്ഞ ബിജെപി ഭരണകാലത്ത് ചുമത്തിയ എല്ലാ കേസുകളില്‍ നിന്നും സോണിയടക്കമുള്ളവര്‍ കുറ്റവിമുക്തയായി.

Update: 2022-03-16 08:49 GMT

റായ്പൂര്‍:രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ഛത്തീസ്ഗഢിലെ ഗോത്രവിഭാഗം നേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സോണി സോറിയെ കോടതി വെറുതെവിട്ടു. ഛത്തീസ്ഗഡിലെ ദന്തേവാഡയിലെ പ്രത്യേക കോടതിയാണ് ചൊവ്വാഴ്ച സോണി സോറിയെ കുറ്റവിമുക്തയാക്കിയത്.

2011 ഒക്ടോബര്‍ 4നാണ് ഡല്‍ഹിയില്‍ വെച്ച് സോണിസോറിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഛത്തീസ്ഗഡ് പോലിസിന് കൈമാറി. മാവോവാദികളുടെ സന്ദേശവാഹകയായി പ്രവര്‍ത്തിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റം.28ന് ജഗദല്‍പൂരിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ നിന്ന് ദന്തേവാഡയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു.

2011 സെപ്റ്റംബറില്‍ ദന്തേവാഡെ പോലിസ് ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ സോറിക്കൊപ്പം ലിംഗാറാം കൊഡോപ്പി, കരാറുകാരന്‍ ബി കെ ലാല, എസ്സാര്‍ ഉദ്യോഗസ്ഥന്‍ ഡി വി സി എസ് വര്‍മ്മ എന്നിവര്‍ക്കെല്ലാമെതിരേ കുറ്റം ചുമത്തിയിരുന്നു.എന്നാല്‍ ഇവര്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ കോടതി വെറുതെവിടുകയായിരുന്നു.

സോറിക്കും മറ്റുള്ളവര്‍ക്കുമെതിരായ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന്റെ നിരവധി സാക്ഷികള്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതായും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ കഴിഞ്ഞ ബിജെപി ഭരണകാലത്ത് ചുമത്തിയ എല്ലാ കേസുകളില്‍ നിന്നും സോണിയടക്കമുള്ളവര്‍ കുറ്റവിമുക്തയായി.

Tags:    

Similar News