മുഖ്യമന്ത്രിയുടെ പോലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍
264 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് മുഖ്യമന്ത്രി മെഡല്‍ സമ്മാനിച്ചത്.
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിതരണം ചെയ്ത പോലിസ് മെഡലില്‍ നിരവധി അക്ഷരത്തെറ്റുകളെന്ന് ആക്ഷേപം. മെഡലിന് അര്‍ഹരായ പകുതിയോളം പേര്‍ക്കും ലഭിച്ചത് 'മുഖ്യമന്ത്രയുടെ പോലസ്' എന്നെഴുതിയ മെഡലുകളാണ്.
തിരുവനന്തപുരത്ത് എസ്എപി ഗ്രൗണ്ടില്‍ നടന്ന ചടങ്ങിലാണ് അക്ഷര തെറ്റുകള്‍ നിറഞ്ഞ മെഡല്‍ വിതരണം നടന്നത്. 264 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് മുഖ്യമന്ത്രി മെഡല്‍ സമ്മാനിച്ചത്. പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ല.