നവ്‌ലാഖയുടെ ഫോണ്‍ കോളുകളും ജയിലിലെ നടത്തവും നിര്‍ത്തിച്ചതായി ഭാര്യ
ഗൗതമുമായി എനിക്കുണ്ടായിരുന്ന ഒരേയൊരു സമ്പര്‍ക്കം എല്ലാ ആഴ്ചയും എനിക്ക് അനുവദിച്ച രണ്ട് കോളുകള്‍ വഴി മാത്രമായിരുന്നു. അത് മരുന്നുകളും പുസ്തകങ്ങളും അയച്ചുകൊടുക്കാന്‍ സഹായകമായിരുന്നു
മുംബെയ്: 2020 ല്‍ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും പത്രപ്രവര്‍ത്തകനുമായ ഗൗതം നവ്‌ലഖയെ അടുത്തിടെ നവി മുംബൈയിലെ തലോജ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിലേക്ക് മാറ്റിയതായും കുടുംബത്തെയും അഭിഭാഷകരെയും വിളിക്കാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ സഹ്ബ ഹുസൈന്‍ പറഞ്ഞു. 70 വയസ്സിനടുത്ത് പ്രായമുള്ള നവ്‌ലാഖയെ ഒക്ടോബര്‍ 12ന് ബാരക്കില്‍ നിന്ന് 'ആന്‍ഡ സര്‍ക്കിളിലേക്ക്' മാറ്റിയതായി സഹ്ബ പറയുന്നു.'കൂടാതെ, ജയിലില്‍ നേരിട്ട് കാണാനുള്ള അവസരങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് എന്നോടും അദ്ദേഹത്തിന്റെ അഭിഭാഷകരോടുമുള്ള അദ്ദേഹത്തിന്റെ ടെലിഫോണ്‍ കോളുകള്‍ തടഞ്ഞിരിക്കുകയാണ്. പുറം ലോകവുമായുള്ള അദ്ദേഹത്തിന്റെ ഏക ആശയവിനിമയമാണ് ഈതോടെ തടയപ്പെട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ പങ്കാളിയായ എനിക്ക് 70 വയസ്സിനു മുകളിലാണ് പ്രായം. ഞാന്‍ ഡല്‍ഹിയിലാണ് താമസിക്കുന്നത്.
മുംബൈയിലെ തലോജ ജയിലിലേക്ക് അനുവദിച്ച 10 മിനിറ്റ് അദ്ദേഹത്തെ കാണാന്‍ ഇടയ്ക്കിടെ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഗൗതമുമായി എനിക്കുണ്ടായിരുന്ന ഒരേയൊരു സമ്പര്‍ക്കം എല്ലാ ആഴ്ചയും എനിക്ക് അനുവദിച്ച രണ്ട് കോളുകള്‍ വഴി മാത്രമായിരുന്നു. അത് അദ്ദേഹത്തിന് മരുന്നുകളും പുസ്തകങ്ങളും ഉള്‍പ്പെടെ അയച്ചുകൊടുക്കാന്‍ സഹായകരമായിരുന്നു. എന്നാല്‍ അതെല്ലാം തടയപ്പെട്ടിരിക്കുന്നു. സഹ്ബ പറഞ്ഞു. ഫോണ്‍ കോളുകള്‍ ഇപ്പോള്‍ നിര്‍ത്തലാക്കിയതിനാല്‍, എത്താന്‍ കുറഞ്ഞത് രണ്ടാഴ്ചയെടുക്കുന്ന കത്തുകളിലൂടെ മാത്രമേ അയാള്‍ക്ക് ബന്ധപ്പെടാനാകൂ എന്നും അവര്‍ പറഞ്ഞു. വിചാരണത്തടവുകാരെ അവരുടെ അഭിഭാഷകരെ വിളിക്കാന്‍ അനുവദിക്കാത്തത് അനീതിയുടെ പാരമ്യതയാണെന്നും അവര്‍ പറഞ്ഞു.
'അദ്ദേഹത്തിന്റെ കുടുംബത്തിനും അഭിഭാഷകര്‍ക്കുമുള്ള ഫോണ്‍ കോള്‍ സൗകര്യം പിന്‍വലിക്കുന്നതിലൂടെ ഗൗതമിന്റെ ദുര്‍ബലമായ ആരോഗ്യവും ജീവനും കൂടുതല്‍ അപകടത്തിലാകും. ഇതിനകം, ആന്‍ഡ സര്‍ക്കിളില്‍, ജയിലില്‍ കോണ്‍ക്രീറ്റ് ചെയ്യാത്ത പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിലുടെ ശുദ്ധവായുനികര്‍ന്ന കൊണ്ട് അദ്ദേഹത്തിന്റെ ദിവസേനയുള്ള നടത്തം നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ആരോഗ്യം കൂടുതല്‍ വഷളായി. അനീതിക്കെതിരെ പോരാടാന്‍ ജീവന്‍ നിലനില്‍ക്കണമെങ്കില്‍ അദ്ദേഹത്തിന്വിദഗ്ദ്ധ മെഡിക്കല്‍ പരിചരണം ആവശ്യമാണ്. അത് നഷ്ട്ടപ്പെടുത്തിക്കൊണ്ടാണ് കള്ളക്കേസ് ചുമത്തി ജയിലിലടച്ചിരിക്കുന്നത്. അവര്‍ പറഞ്ഞു.
നവ്‌ലാഖ ഒരു ദിവസം 16 മണിക്കൂര്‍ തന്റെ സെല്ലിനുള്ളിലും ശേഷിക്കുന്ന എട്ട് മണിക്കൂര്‍ ഉയരമുള്ള മതിലുകളാല്‍ ചുറ്റപ്പെട്ട ഒരു സിമന്റ് ഇടനാഴിയിലുമാണ് ചെലവഴിക്കുന്നതെന്ന് അവര്‍ പറയുന്നു.അപമാനിക്കപ്പടുന്നതിനെതിരെയും വിവേചനത്തിനെതിരെയും അവര്‍ ഇനിയും ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കും. അവരുടെ മനോവീര്യ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. ചെറിയ ആവശ്യങ്ങള്‍ക്ക് വേണ്ടിപ്പോലും കോടതികളില്‍ നിരന്തരം പോരാട്ടം നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ എത്രകാലം ഇവര്‍ക്ക് വിചാരണചെയ്യാനാവും? അദ്ദേഹത്തിന്റെ ആര്‍ജ്ജവത്തെ ഇല്ലാതാക്കാന്‍ അധികാരികള്‍എത്ര കാലം വേണ്ടിവരും? ഫാദര്‍ സ്റ്റാന്‍ സ്വാമി കസ്റ്റഡിയിലിരിക്കെ അടുത്തിടെ മരിച്ചതിനെ ഉദ്ധരിച്ച് സഹ്ബ പറഞ്ഞു.