വിദ്യാര്‍ഥികളുടെ നൃത്തം: വര്‍ഗീയ വിദ്വേഷ പ്രചരണത്തിനെതിരേ അതിജീവന കലാസംഘം പരാതി നല്‍കി
ജാനകിയുടെയും നവീന്റെയും നൃത്തത്തെ 'ലവ് ജിഹാദു'മായി കൂട്ടിക്കെട്ടി ഫേസ്ബുക്കിലൂടെ സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച അഡ്വ. കൃഷ്ണരാജിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്കും തൃശൂര്‍ എസ്പിക്കും അതിജീവന കലാസംഘം സംസ്ഥാന സെക്രട്ടറി ടി മുജീബ് റഹ്മാന്‍ പരാതി നല്‍കി.
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളായ ജാനകിയുടെയും നവീന്റെയും നൃത്തത്തെ 'ലവ് ജിഹാദു'മായി കൂട്ടിക്കെട്ടി ഫേസ്ബുക്കിലൂടെ സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച അഡ്വ. കൃഷ്ണരാജിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്കും തൃശൂര്‍ എസ്പിക്കും അതിജീവന കലാസംഘം സംസ്ഥാന സെക്രട്ടറി ടി മുജീബ് റഹ്മാന്‍ പരാതി നല്‍കി.
മുപ്പത് സെക്കന്റ് നൃത്തത്തിലൂടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഇരുവരുടേയും നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് പിന്നാലെ ജാനകിക്കും നവീനുമെതിരേ സംഘപരിവാര്‍ പ്രൊഫൈലുകള്‍ വിദ്വേഷ പ്രചാരണം നടത്തുകയായിരുന്നു. രണ്ടു മതവിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നൃത്തം ചെയ്യുന്നത് അപകടകരമാണ് എന്ന് പ്രത്യക്ഷമായി കൃഷ്ണരാജ് പറയാന്‍ ശ്രമിക്കുന്നു. ആയതിനാല്‍ ഇരു വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുവാനും തെറ്റിദ്ധാരണ പരത്തുവാനുമുള്ള കൃഷ്ണരാജിന്റെ നീക്കത്തിനെതിരേ നിയമപരമായി നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ടി മുജീബ് റഹ്മാന്‍ ആവശ്യപ്പെട്ടു.