മകളെ ബലാല്‍സംഗം ചെയ്ത അയല്‍വാസിയെ തല്ലിക്കൊന്ന് പിതാവിന്റെ പ്രതികാരം
വെള്ളിയാഴ്ച വൈകീട്ട് ബൊര്‍ബട്ട ഗ്രാമത്തിലെ വീടിന് പുറത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസുകാരിക്ക് ചോക്ലേറ്റ് വാങ്ങി നല്‍കി അയല്‍വാസിയായ ലാലു രാജു സമീപത്തെ പൊതുശൗച്യാലയത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സൂറത്ത്: ഗുജറാത്തില്‍ അഞ്ചുവയസ്സുകാരി മകളെ ബലാത്സംഗത്തിനിരയാക്കിയ അയല്‍വാസിയായ യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ അടിച്ചുകൊന്നു. 19കാരനായ യുവാവിന്റെ ജനനേന്ദ്രിയം ഇടിച്ചു തകര്‍ത്ത ശേഷമാണ് കൊലനടത്തിയത്. ബറൂച്ച് ജില്ലയിലെ അങ്ക്‌ലേശ്വര്‍ നഗരത്തിനു സമീപത്തെ ഗ്രാമത്തിലാണ് സംഭവം.
വെള്ളിയാഴ്ച വൈകീട്ട് ബൊര്‍ബട്ട ഗ്രാമത്തിലെ വീടിന് പുറത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസുകാരിക്ക് ചോക്ലേറ്റ് വാങ്ങി നല്‍കി അയല്‍വാസിയായ ലാലു രാജു സമീപത്തെ പൊതുശൗച്യാലയത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി ശൗചാലയത്തില്‍നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്കോടുന്നത് ശ്രദ്ധയില്‍പെട്ട രാജുവിന്റെ അമ്മ ബാലികയെ തടഞ്ഞുനിര്‍ത്തുകയും കാര്യങ്ങള്‍ ആരായുകയുമായിരുന്നു. തുടര്‍ന്ന് അമ്മ കുട്ടിയെ പരിശോധിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ, ടോയ്‌ലറ്റ് ബ്ലോക്കില്‍ നിന്ന് പുറത്തിറങ്ങിയ രാജുവിനെ അമ്മ തടയുകയും പെണ്‍കുട്ടിയുടെ അച്ഛന്റെ അടുത്തേക്ക് കൊണ്ടുപോയി ക്ഷമാപണം നടത്തിക്കുകയും ചെയ്തു.
എന്നാല്‍, സംഭവമറിഞ്ഞ കൂലിത്തൊഴിലാളിയായ പിതാവ് ക്രുദ്ധനാവുകയും രാജുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം ഇടിച്ചുതകര്‍ക്കുകയും ചെയ്തു. അബോധാവസ്ഥയിലായ യുവാവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേദിവസം മരണത്തിന് കീഴടങ്ങി.
കേസിലെ പ്രതി ശനിയാഴ്ച മരിച്ചെന്നും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലിസ് പറഞ്ഞു.