ഹിജാബിന് നിരോധനം; കര്‍ണാടകയിലെ സ്‌കൂളില്‍ ഹനുമാന്‍ ചാലിസയും മന്ത്രങ്ങളും (വീഡിയോ)
ബംഗളൂരു: ഹിന്ദുത്വ ഭീഷണിയെ തുടര്‍ന്ന് കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയെങ്കിലും സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ഹിന്ദു മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനകളും വേദ പഠനവും. സ്‌കൂളില്‍ ഹനുമാന്‍ ചാലിസയും പ്രാര്‍ത്ഥനാ ഗാനവും ചൊല്ലുന്നതിന്റെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഹൈക്കോടതി വിധി വരുന്നത് വരേ മതപരമായ അടയാളങ്ങള്‍ വിദ്യാലയങ്ങളില്‍ അനുവദിക്കരുതെന്ന് ഉത്തരവ് നിലവിലുള്ളപ്പോഴാണ് സ്‌കൂളിനകത്ത് ഹനുമാന്‍ ചാലിസ നടക്കുന്നത്. കാര്‍ക്കള ജെയ്‌സീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. അധ്യാപകരും യൂനിഫോം ധരിച്ച വിദ്യാര്‍ഥികളും ഹനുമാന്‍ ചാലിസയില്‍ പങ്കെടുക്കുന്നത് വീഡിയോയില്‍ കാണാം. സ്‌കൂളില്‍ എല്ലാ ദിവസവും ഹനുമാന്‍ ചാലിസ നടക്കുന്നുണ്ടെന്ന് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ടൈംസ് ഓഫ് ഇന്ത്യാ പ്രതിനിധി ശ്രേയസ് എച്ച് എസ് വ്യക്തമാക്കി. ഹിന്ദു മതത്തിന്റെ വ്യക്തമായ പ്രദര്‍ശനമാണ് സ്‌കൂളില്‍ നടക്കുന്നതെന്നും അദ്ദേഹം കുറിച്ചു.